ഭവനരഹിതരായ ഭിന്നശേഷിക്കാർക്ക് ഭവനവായ്പ

കേരളത്തിലെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽ നിന്നും ഭവന വായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു.

വീട് നിർമ്മാണത്തിനും വീട് വാങ്ങുന്നതിനും അർഹതയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

സർക്കാർ/അർദ്ധസർക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജിവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം മാനേജിഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം.

പൂർണ്ണമായ രേഖകളോടെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31.

കൂടുതൽ വിവരങ്ങൾക്ക്: www.hpwc.kerala.gov.in. ഫോൺ: 0471 2347768, 0471 2347156, 7152, 7153.

Exit mobile version