UDID കാര്‍ഡ്: മേയ് 31നകം ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (Unique Disability ID) വിതരണം ചെയ്യുന്നതിനായി സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 31നകം പൂര്‍ത്തിയാക്കും.

ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും തങ്ങളുടെ പ്രദേശത്തുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും UDID പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു.

രജിസ്‌ട്രേഷനായി വാര്‍ഡ് തലത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ഗ്രാമസഭകള്‍ ചേരും.

രജിസ്‌ട്രേഷന്‍ നടപടികള്‍ മൊബൈല്‍ ഫോണ്‍ മുഖാന്തിരം നടത്തുന്നതിനായി അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, പഞ്ചായത്ത് ഫീല്‍ഡ് തല പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും ഇതിനാവശ്യമായ സാങ്കേതിക പരിശീലനം നല്‍കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തി.

ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.

UDID കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷ സമർപ്പിക്കാം

ഭിന്നശേഷിക്കാർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നൽകി വരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ് യുഡിഐഡി (UDID). ഈ കാർഡുകൾ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് ഐഡി ആവശ്യമായി വരുന്ന സ്ഥലങ്ങളിലൊക്കെ ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാവുന്നതാണ്.

കാർഡ് ആനുകൂല്യങ്ങൾ

  • വൈകല്യമുള്ളവർക്ക് ഒന്നിലധികം രേഖകൾ കൊണ്ട് നടക്കേണ്ടതില്ല. കാരണം ആവശ്യമായ എല്ലാ കാര്യങ്ങളും ഒരു റീഡറിൻറെ സഹായത്തോടെ ഡീകോഡ് ചെയ്യാൻ സാധിക്കും.
  • തിരിച്ചറിയാലും ഭാവിയിൽ ഉള്ള വിവിധ ആനുകൂല്യങ്ങളും നേടുന്നതിനുള്ള ഏക രേഖയായിരിക്കും UDID കാർഡ്.
  • ഗ്രാമ തലം, ബ്ലോക്ക് തലം, ജില്ലാ സംസ്ഥാന തലം, ദേശീയ തലം തുടങ്ങിയ എല്ലാ തലങ്ങളിലും ഗുണഭോക്താവിൻറെ ശാരീരികവും സാമ്പത്തികവുമായ പുരോഗതി ട്രാക്ക് ചെയ്യുന്നതിന് UDID കാർഡ് സഹായിക്കും.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

ഫോട്ടോ, ഒപ്പ് / വിരലടയാളം, ആധാർ കാർഡ് / വോട്ടർ ഐഡി / ലൈസൻസ് / പാസ്സ്‌പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം

  • ഇതിനായി www.swavlambancard.gov.in എന്ന ഒഫീഷ്യൽ വെബ്‌സൈറ്റിൽ കയറുക.
  • Apply for Disability Certificate & UDID Card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • Choose Regional Language എന്ന ഓപ്ഷനിൽ Malayalam തിരഞ്ഞെടുക്കുക. ശേഷം Go എന്ന ബട്ടൺ അമർത്തുക.
  • അപേക്ഷകൻറെ പേര്, അച്ഛൻറെ പേര്, അമ്മയുടെ പേര്, വയസ്സ്, ലിംഗം, വിഭാഗം തുടങ്ങിയ കാര്യങ്ങൾ ടൈപ്പ് ചെയ്യുക. (മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ളത് മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് ശേഷം സ്പേസ് അടിച്ചാൽ അത് മലയാളമായി മാറുന്നതാണ്)
  • നിങ്ങളുടെ കാത്തിടപാടിനുള്ള വിലാസവും സ്ഥിര വിലാസവും കൊടുക്കുക. (അവ രണ്ടും ഒന്നാണെങ്കിൽ Same as Above കൊടുക്കുക)
  • Disability Details സെക്ഷനിൽ Do you have a disability certificate എന്ന ചോദ്യത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർ Yes എന്ന ഉത്തരം രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ചേർക്കുക.
  • ഫോട്ടോ, ഒപ്പ്, ഐഡി പ്രൂഫ് ഉൾപ്പെടെയുള്ള രേഖകൾ ചേർത്ത ശേഷം Submit ചെയ്യുക.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button