എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വിവരങ്ങൾ നൽകണം

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്ത ശേഷം പി.എസ്.സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിക്കുകയും പ്രസ്തുത വിവരം രേഖാമൂലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അറിയിക്കുകയോ പിന്നീട് പുതുക്കാതിരിക്കുകയോ ചെയ്തിട്ടുള്ള 50 വയസ് പൂർത്തിയാകാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ, സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും അറിയിക്കുന്ന തസ്തികകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി, പുതുക്കി നൽകുവാൻ സർക്കാർ ഉത്തരവായിട്ടുണ്ട്.

അർഹരായ ഉദ്യോഗാർഥികൾ 2022 ഡിസംബർ 31നകം ഇപ്പോൾ ജോലി നോക്കുന്ന ഉദ്യോഗദായകരിൽനിന്നും ലഭ്യമാക്കിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുമായി (എൻ.ഒ.സി) തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിലോ അപേക്ഷ സമർപ്പികണം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button