തിരുവനന്തപുരം: ഭിന്നശേഷി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ ലഭിക്കുന്നത് കുറച്ചുപേർക്ക്‌മാത്രം. നിലവിൽ 14,953 പേരാണ് രജിസ്റ്റർ ചെയ്തത്.
2017 മുതൽ ഇതുവരെ 1030 പേർക്കാണ് തൊഴിൽ ലഭിച്ചത്. 312 പേർക്ക് സ്ഥിരജോലിയും 599 പേർക്ക് താത്കാലിക ജോലിയുമാണ് ലഭിച്ചത്.
നെയ്യാറ്റിൻകര, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഭിന്നശേഷിക്കാർക്കായുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുള്ളത്.
കോഴിക്കോട് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഏഴ് ശതമാനം പേർക്കും കൊല്ലത്ത് അഞ്ച് ശതമാനം പേർക്കും കഴിഞ്ഞ വർഷങ്ങളിൽ ജോലി ലഭിച്ചു. കോട്ടയത്ത് 1.89 ശതമാനം പേർക്കാണ് 2020-ൽ ജോലിലഭിച്ചത്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഇവർക്ക് നിയമനം ലഭിച്ചത്.
അസ്ഥിവൈകല്യമുള്ളവരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ കൂടുതലും. 8052 പേർ.
തൊഴിൽ ലഭിച്ചവരുടെ വിവരം
എക്സ്ചേഞ്ച് | സ്ഥിരംജോലി | താത്ക്കാലികം | ആകെ |
നെയ്യാറ്റിൻകര | 72 | 190 | 262 |
തിരുവനന്തപുരം | 56 | 177 | 233 |
കൊല്ലം | 27 | 76 | 103 |
കോട്ടയം | 45 | 93 | 138 |
എറണാകുളം | 28 | 68 | 96 |
കോഴിക്കോട് | 35 | 89 | 124 |
കടപ്പാട്: മാതൃഭൂമി