ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും വിവിധ വായ്പ പദ്ധതികളെക്കുറിച്ചും അറിവ് പകരുന്നതിനായി തിരുവനന്തപുരം തൈക്കാട് ഗവർമെൻറ് ഗസ്റ്റ് ഹൗസിൽ വച്ച് സംസ്ഥാനതല ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജു അധ്യക്ഷത വഹിച്ചു.

KSSM എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷിബു IAS, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ.എസ്, NISH അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഡെയ്സി സെബാസ്റ്റ്യൻ, NIPMER എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രബാബു സി, കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഒ. വിജയൻ, ചാരുമൂട് പുരുഷോത്തമൻ, ദിലീപ് കുമാർ, ഫിനാൻസ് ഓഫീസർ പ്രദീപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാളി എം.വി. സ്വാഗതവും മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.

തുടർന്ന് ദേശീയ ദിവ്യംഗൻ ധനകാര്യ വികസന കോർപ്പറേഷൻ്റെ വായ്പ പദ്ധതികളെ സംബന്ധിച്ചുo സംസ്ഥാന സർക്കാർ പദ്ധതികളെ സംബന്ധിച്ചുo വിശദീകരണവും ചർച്ചയും നടന്നു.

ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രവർത്തകർ, NGO പ്രതിനിധികൾ, സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജീവനക്കാർ എന്നിവർ പങ്കെടുത്തു.

സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം വിനോദ് കുമാർ വി.കെ. ഭിന്നശേഷി കൂട്ടായ്‌മയെ പ്രതിനിധീകരിച്ചു.

150 ഓളം പേർ പങ്കെടുത്ത ശില്പശാല വൈകുന്നേരം അഞ്ചുമണിയോടുകൂടി സമാപിച്ചു.

Exit mobile version