എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും കെഎസ്ആർടിസി സൗജന്യ യാത്ര അനുവദിക്കണം

തിരുവനന്തപുരം: ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 21 വിഭാഗങ്ങൾക്കും കെഎസ്ആർടിസി ബസുകളിൽ യുഡിഐഡി കാർഡിന്റെയോ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തിൽ സൗജന്യ യാത്രാ പാസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ.

കെഎസ്ആർടിസി സിഎംഡിക്കു ഇതു സംബന്ധിച്ച ശുപാർശ ഉത്തരവു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ നൽകി.

ഭിന്നശേഷിക്കാർക്കു സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന ഉത്തരവ് കെഎസ്ആർടിസി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഭിന്നശേഷി അവകാശ നിയമത്തിലെ 21 തരം ഭിന്നശേഷിക്കാരിൽ എല്ലാവർക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു തീരുമാനം.

ഭിന്നശേഷിക്കാരും മറ്റുള്ള പൗരൻമാരുമായോ ഭിന്നശേഷിക്കാർ തമ്മിലോ യാതൊരു വേർതിരിവും ഉണ്ടാകാൻ പാടില്ലെന്നും അവർക്ക് എല്ലാ രംഗത്തും തുല്യതയ്ക്ക് അവകാശമുണ്ടെന്നും 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button