കോ​വി​ഡ്​ പ്ര​തി​സ​ന്ധിയിലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീവിതം: പഠനം പൂർത്തിയായി

സം​സ്ഥാ​ന​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ട കോ​വി​ഡ്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങളെക്കു​റിച്ചുള്ള​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പിൻറെ പ​ഠ​നം പൂ​ർ​ത്തി​യാ​യി.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തെ കോ​വി​ഡ്​ സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ത​ള​ർ​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലിൻറെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നുപ​ഠ​നം.

ക​ര​ട്​ റി​പ്പോ​ർ​ട്ടി​ൽ സെ​ക്ര​ട്ട​റി​ത​ല യോ​ഗം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ടെ 20 ദി​വ​സ​ത്തി​ന​കം അ​ന്തി​മ റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കും.

കോ​വി​ഡു​കാ​ലം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും മാ​ന​സി​ക​മാ​യും തൊ​ഴി​ൽ​പ​ര​മാ​യും​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു എ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും പ്ര​ശ്​​ന​ങ്ങ​ളും ഭിന്നശേഷിക്കാർ വ​കു​പ്പിൻറെ ശ്ര​ദ്ധ​യി​ൽ​പെടുത്തിയി​രു​ന്നു.

ലോ​ട്ട​റി​ക്ക​ച്ച​വ​ട​വും പെ​ട്ടി​ക്ക​ട​യും ന​ട​ത്തി​യി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​പ​ജീ​വ​നം വ​ഴി​മു​ട്ടി. ശാ​രീ​രി​ക വൈ​ക​ല്യ​വും മ​റ്റ്​ അ​വ​ശ​ത​ക​ളു​മു​ള്ള​വ​ർ കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കേ​ണ്ട​തി​നാ​ൽ ഇ​ള​വു​ക​ൾ ല​ഭി​ച്ച ഘ​ട്ട​ത്തി​ൽ​പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ പ​രി​മി​തി​ക​ൾ ഏ​റെ​യാ​യി​രു​ന്നു.

സ്​​കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ അ​തു​വ​രെ ആ​ർ​ജി​ച്ച ക​ഴി​വു​ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​യി. തൊ​ഴി​ൽ, സാ​മ്പ​ത്തി​കം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് ​കാ​ല​ത്ത്​ ത​ങ്ങ​ൾ 10 വ​ർ​ഷം പി​ന്നോ​ട്ടു​പോ​യി എന്നു ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പ​രാ​തി ഉ​യ​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി കോ​ള​ജു​മാ​യി ചേ​ർ​ന്ന്​ പ​ഠ​നം ന​ട​ത്തി​യ​ത്.

പ​ഠ​ന​ത്തിൻറെ ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തിൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ ആ​വി​ഷ്​​ക​രി​ക്കും.

സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും സ​മാ​ന പ​ദ്ധ​തി​ക​ൾ ഏ​​റ്റെ​ടു​ക്കാം. അ​ഞ്ചു​ മാ​സം നീ​ണ്ട പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. 10 ലക്ഷം രൂപ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് പഠനത്തിന് അനുവദിച്ചിരുന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും കോ​വി​ഡു​കാ​ല പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നും കൗ​ൺ​സ​ലി​ങ്​ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കാ​നും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ ‘സ​ഹ​ജീ​വ​നം’ എ​ന്ന പേ​രി​ൽ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടുണ്ട്.

Exit mobile version