ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക് അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു.

അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് ലോക്-അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

അറിയിപ്പ് കിട്ടുന്നതനുസരിച്ച് നിശ്ചിത തിയതികളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് അതത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ സംഘടിപ്പിക്കുന്ന ലോക്അദാലത്തിൽ പങ്കെടുക്കാം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button