ഭിന്നശേഷി ദേശീയ കലാമേള ‘സമ്മോഹൻ’ ഫെബ്രുവരിയിൽ

തിരുവനന്തപുരം: ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 25, 26 തീയതികളിൽ കഴക്കൂട്ടം ഡിഫറന്റ് ആർട്ട്‌ സെന്ററിൽ ‘സമ്മോഹൻ’ എന്നപേരിൽ ദേശീയ ഭിന്നശേഷി കലാമേള സംഘടിപ്പിക്കും.

മേളയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ., ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുത്തു.

സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് മേള. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ആയിരത്തിൽപ്പരം ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും മേളയിൽ പങ്കെടുക്കും.

രാജ്യത്തെ ഒൻപത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുക്കും.

കഴക്കൂട്ടം കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്കിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്റർ, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളിലാണ് കലാമേള നടക്കുക.

ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്തരമൊരു ഭിന്നശേഷി കലാമേള നടക്കുന്നത്.

മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികൾ കഴിവുകൾ പ്രദർശിപ്പിക്കുന്നത്.

വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങൾ, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയും നടക്കും.

രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button