റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മെല്‍ബണ്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നിപ്മറില്‍ കമ്മൂണിറ്റി ബേസ്ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് (CBID) കോഴ്സ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ആറു മാസം ദൈര്‍ഘ്യമുള്ളതാണീ സർട്ടിഫിക്കറ്റ് കോഴ്സ്.
ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിൽ സര്‍ക്കാര്‍ ഏജന്‍സികളെയും സന്നദ്ധ സംഘടനകളെയും സഹായിക്കുന്നതിനുള്ള പ്രൊഫഷണല്‍ കേഡറായി വിദ്യാർത്ഥിയെ മാറ്റലാണ് കോഴ്സിന്റെ ലക്ഷ്യം. 20,000 രൂപയാണ് ഫീസ്. 85 ശതമാനം ഹാജരുള്ള കുട്ടികള്‍ക്ക് 18,000 രൂപയായി ഫീസിളവ് നൽകും.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ പതിനെട്ടു വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നൽകും. ആദ്യശ്രമത്തില്‍ തന്നെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് 4,000 രൂപ റീഫണ്ടും ലഭിക്കും.
ഒരു ബാച്ചില്‍ നാല്പത് സീറ്റുകളാണുള്ളത്. 2025 മാർച്ച് 28 ഉച്ചയ്ക്ക് രണ്ടു മണിയ്ക്കകം അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.nipmr.org.in വെബ്സൈറ്റിലും 9288099584 നമ്പറിലും ലഭിക്കും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.