സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ പരാതി നല്‍കാന്‍ പുതിയ മാതൃക

തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് പരാതികള്‍ നല്‍കാന്‍ പുതിയ മാതൃക പ്രസിദ്ധീകരിച്ചു. കമ്മീഷണറേറ്റില്‍ ലഭിക്കുന്ന പരാതികളില്‍ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ നടപടികളില്‍ കാലതാമസം നേരിടുന്നതിനാലാണ് പരാതിയുടെ പുതിയ മാതൃക പ്രസിദ്ധീകരിച്ചത്.

2021 ഒക്‌ടോബര്‍ 10 മുതല്‍ ഈ മാതൃക പ്രകാരമാണ് പരാതികള്‍ അയക്കേണ്ടതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ അറിയിച്ചു.

പരാതികളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ ഇവയാണ്:

  1. പരാതിക്കാരന്റെ പേര്, പൂര്‍ണ മേല്‍വിലാസം, ജില്ല, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഇമെയില്‍

2.എതിര്‍കക്ഷികളുടെ പേര്, പൂര്‍ണ മേല്‍വിലാസം, ജില്ല, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ (എതിര്‍കക്ഷികള്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഓരോന്നും അക്കമിട്ട് താഴേക്ക് എഴുതുക. എല്ലാ എതിര്‍കക്ഷികളുടെയും പൂര്‍ണ വിവരം ഉണ്ടായിരിക്കണം.)

  1. പരാതികള്‍ സംബന്ധിച്ച സംക്ഷിപ്ത വിവരം നല്‍കുക. ആവശ്യമായ കാര്യങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുക.

പരാതിയോടൊപ്പം സമര്‍പ്പിക്കേണ്ടവ:

  1. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്: പരാതിക്കാരന്റെ ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
  2. പരാതി പകര്‍പ്പ്: എതിര്‍കക്ഷികള്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പരാതിയുടെ പകര്‍പ്പ് അതേ എണ്ണത്തില്‍ സമര്‍പ്പിക്കണം. ഉദാഹരണം 3 എതിര്‍കക്ഷികള്‍ ഉണ്ടെങ്കില്‍ പരാതിയുടെ 3 പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം.

പരാതികള്‍ നേരിട്ടോ തപാലായോ, ഇമെയില്‍ ആയോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (scpwd.kerala.gov.in) ലഭ്യമാണ്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button