നിരാമയ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി മാന്ദ്യം, മാനസിക വളർച്ച പ്രശ്നങ്ങൾ, ബഹു വൈകല്യം എന്നിവ ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നിരാമയയിൽ ചേരാം.

ഒരു ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് നൽകുന്നത്. ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയാണ് അപേക്ഷിക്കുവാൻ വേണ്ടത്.

ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് 70,000 രൂപയും, ഒ പി ചികിത്സക്ക് 14,500 രൂപയും, മറ്റു ചികിത്സകൾക്ക് 10000 രൂപയുമാണ് നൽകുന്നത്.

യാത്ര ചിലവ് ലഭിക്കുന്നതിനുള്ള സൗകര്യവും ഈ ഇൻഷുറൻസിലുണ്ട്. ഏതു ആശുപത്രിയിൽനിന്നു വേണമെങ്കിലും ചികിത്സിക്കാൻ സാധിക്കും.

നിരാമയയില്‍ പുതുതായി ചേരുന്നതിനും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും

ഐ.സി.ഡി.എസ്, ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ അപേക്ഷാ ഫോം ലഭിക്കും.

എല്ലാവര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്‍ഡ് പുതുക്കണം. മാര്‍ച്ച് 31 വരെയാണ് നിരാമയ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കാലാവധി.

കാര്‍ഡ് പുതുക്കിയവര്‍ക്കു മാത്രമേ ക്ലെയിം ലഭ്യമാകൂ. പോളിസി പുതുക്കുന്നതിന് ഗുണഭോക്താവ് പണം അടക്കേണ്ടതില്ല. പദ്ധതിയുടെ പ്രീമിയം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

നിയമപരമായ രക്ഷാകര്‍തൃത്വം

മസ്തിഷ്‌ക ഭിന്നശേഷി വിഭാഗക്കാരില്‍ പ്രായപൂര്‍ത്തിയായവരെയും അത്യാവശ്യ ഘട്ടങ്ങളില്‍ 18 വയസ്സില്‍ താഴെയുള്ളവരെയും സംരക്ഷിക്കുന്നതിനായുള്ള നാഷണല്‍ ട്രസ്റ്റാണ് നിയമപരമായ പരിരക്ഷയും നല്‍കുന്നത്.

സര്‍ക്കാര്‍ പദ്ധതികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ തുടങ്ങിയവക്കെല്ലാം നിയമപരമായ രക്ഷാകര്‍തൃത്വം (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) ആവശ്യമാണ്. ജില്ലാ കലക്ടറാണ് നിയമപരമായ രക്ഷാകര്‍ത്താവിനെ നിയോഗിക്കുക.

സാമൂഹ്യനീതി വകുപ്പിന്റെയും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിരാമയ ഇന്‍ഷുറന്‍സ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, ഇതര ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികളും നടക്കുന്നുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button