അംഗപരിമിതർക്ക് ഇനി പോളിംഗ് സ്റ്റേഷനുകളിൽ പോകേണ്ട; തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തി

അംഗപരിമിതരും 80 വയസ് തികഞ്ഞവരും ആവശ്യ സർവീസിൽ ഉള്ളവരും ഇനി വോട്ട് രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനുകളിൽ പോയി വരി നിൽക്കേണ്ട.

ഈ വിഭാഗക്കാർക്ക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നിയമമന്ത്രാലയം അംഗീകരിച്ചു.

സ്ഥലത്തില്ലാത്ത വോട്ടർമാർ എന്ന നിർവചനം വിപുലീകരിച്ച് ആ വിഭാഗത്തിൽ ഇവരെയും ഉൾപ്പെടുത്തി.

അതനുസരിച്ച് 1961ലെ തെരഞ്ഞെടുപ്പ് നടത്തൽ ചട്ടം ഭേദഗതി ചെയ്യാനുള്ള വിജ്ഞാപനം ,മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിലവിൽ തെരഞ്ഞെടുപ്പ് ജോലി ഉള്ളവർക്കും സൈനികർക്കും മാത്രമേ തപാൽ വോട്ട് ഉള്ളൂ.

അവശ്യ സർവീസുകാർ ആരൊക്കെയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പ്രത്യേക വിജ്ഞാപനം ചെയ്യും.

റെയിൽവേയിലും ദീർഘദൂര ബസുകളിലും ജോലിചെയ്യുന്നവർ, മറ്റ് അവശ്യ സർവീസ് മേഖലയിലുള്ളവർ, തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർ തുടങ്ങിയവരൊക്കെ ഈ വിഭാഗത്തിൽപെടും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button