ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ അ​ധ്യാ​പ​ക​രി​ല്ല: നി​യ​മ​നം നടത്താൻ സു​പ്രീം​ കോ​ട​തി നി​ര്‍​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട (സി​ഡ​ബ്യു​എ​സ്എ​ന്‍) കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ല്‍ ശ്ര​ദ്ധേ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി സു​പ്രീം​ കോ​ട​തി. ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​ക​ളു​ടെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​നും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​കം അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

സി​ഡ​ബ്യു​എ​സ്എ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും മ​റ്റും സ്‌​കൂ​ളു​ക​ളി​ലെ സാ​ധാ​ര​ണ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും നി​ര്‍​ബ​ന്ധ പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം​ കോ​ടതി പ്ര​ത്യേ​കം നി​ര്‍​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍​മാ​രു​ടെ എ​ല്ലാ ഒ​ഴി​വു​ക​ളി​ലും നി​യ​മ​നം പൂ​ര്‍​ത്തി​യാ​ക്ക​ണം.

2022-2023 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒ​ഴി​വു​ക​ളി​ലും നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും സു​പ്രീം​ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സി​ഡ​ബ്യു​എ​സ്എ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​ക​ള്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും മ​റ്റു പ​രി​ശീ​ല​ന രം​ഗ​ത്തും നേ​രി​ടു​ന്ന അ​പ​ര്യാ​പ്ത​ത​ക​ളും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​ കോ​ട​തി നൂ​റ് പേ​ജു​ള്ള വി​ധി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്താ​വി​ച്ച​ത്.

ഇ​തും സം​ബ​ന്ധി​ച്ചു 2022 ഫെ​ബ്രു​വ​രി​ക്ക് ഉ​ള്ളി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ സം​സ്ഥാ​ന ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം ​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍​മാ​രു​ടെ നി​യ​മ​ന​ത്തി​ന് സ്ഥി​രം മാ​ന​ദ​ണ്ഡം നി​ല​വി​ല്‍ വ​രു​ന്ന​തു വ​രെ 2019ല്‍ ​ഡ​ല്‍​ഹി സം​സ്ഥാ​ന ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍​ശ​ക​ള്‍ അ​നു​സ​രി​ച്ച് ത​ത്കാ​ലം നി​യ​മ​നം ന​ട​ത്താ​മെ​ന്നാ​ണ് സു​പ്രീം​ കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ത​നു​സ​രി​ച്ച് സ്‌​കൂ​ളു​ക​ളി​ല്‍ സെ​റി​ബ്ര​ല്‍ പാ​ല്‍​സി ബാ​ധി​ച്ച എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍ (8:1), ഓ​ട്ടി​സം സ്‌​പെ​ക്ട്രം ഡി​സോ​ര്‍​ഡ​ര്‍ ഉ​ള്ള അ​ഞ്ച് കു​ട്ടി​ക​ള്‍​ക്ക് ഒ​രു സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍ (5:1), മൂ​ക​രും ബ​ധി​ര​രു​മാ​യ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഒ​രു സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍ (2:1) എ​ന്ന നി​ല​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി-​അ​ധ്യാ​പ​ക അ​നു​പാ​തം. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സി​ഡ​ബ്യു​എ​സ്എ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ര​ജ​നീ​ഷ് പാ​ണ്ഡേ​യും മ​റ്റു മാ​താ​പി​താ​ക്ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ശ്ര​ദ്ധേ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി അ​നു​പാ​ത​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

അ​തി​നു പു​റ​മേ സി​ഡ​ബ്യു​എ​സ്എ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​ക​ള്‍​ക്കു മാ​ത്ര​മാ​യി അ​ധ്യാ​പ​ന​വും പ​രി​ശീ​ല​ന​വും ന​ട​ത്താ​നു​ള്ള സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍​മാ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള നി​ബ​ന്ധ​ന​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​നം ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കു​ന്ന​തിനാ​യി രാ​ജ്യ​ത്താ​കെ 28,535 സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍​മാ​ര്‍ മാ​ത്ര​മേ​യു​ള്ളൂ.

അ​തി​നാ​ല്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് എ​ത്ര​യും വേ​ഗം ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വ് നി​ക​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും സു​പ്രീം​ കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് സി​ഡ​ബ്യു​എ​സ്എ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്ന​തി​നു​ള്ള അ​ധ്യാ​പ​ക​രു​ടെ വി​ദ​ഗ്ധ​രു​ടെ​യും സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍​മാ​രു​ടെ​യും ക​ടു​ത്ത അ​ഭാ​വ​മു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് എ.​എം ഖാ​ന്‍​വി​ല്‍​ക്ക​ര്‍, ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് മ​ഹേ​ശ്വ​രി, സി.​ടി ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സു​പ്രീം​ കോ​ട​തി ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ല്‍ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ല്‍ സി​ഡ​ബ്യു​എ​സ്എ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട 22.5 ല​ക്ഷം കു​ട്ടി​ക​ള്‍ ആ​ണു​ള്ള​ത്.

ഇ​വ​രു​ടെ അ​ധ്യാ​പ​ന​ത്തി​നാ​യി വെ​റും 4.33 ല​ക്ഷം ജ​ന​റ​ല്‍ അ​ധ്യാ​പ​ക​രും 28,535 സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​ര്‍​മാ​രും മാ​ത്ര​മാ​ണു​ള്ള​ത്.

Exit mobile version