ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വൃക്തികൾ / സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കി വരുന്ന 2024-25 വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.
ഈ വർഷം 14 വിഭാഗങ്ങളിലായി 31 അവാര്‍ഡുകളാണ് നൽകുന്നത്. ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയാണ് അവാര്‍ഡ്. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പരിപാടിയില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും.
അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ ലഭ്യമാക്കുവാനുള്ള അവസാന തീയതി 2024 ഓഗസ്ത് 30 ആണ്.
ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ / സാമൂഹ്യനീതി ഡയറക്കേറ്റ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.
വിശദാംശങ്ങൾ https://swd.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവാര്‍ഡ് വിഭാഗം
1. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ / പബ്ലിക് സെക്ടര്‍)
2. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (പ്രൈവറ്റ് സെക്ടര്‍)
3. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍
4. ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന മികച്ച എന്‍ജിഒ സ്ഥാപനങ്ങള്‍
5. മികച്ച മാതൃക വ്യക്തി (ഭിന്നശേഷി വിഭാഗം)
6. മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം)
7. മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം)
8. ദേശിയ / അന്തര്‍ ദേശിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍ (ഭിന്നശേഷി വിഭാഗം)
9. എന്‍ജിഒകള്‍ നടത്തി വരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം
10. സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം
11. ഭിന്നശേഷി സൗഹൃദ സ്ഥാപനം (സര്‍ക്കാര്‍ / സ്വകാര്യ)
12. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്
13. ഭിന്നശേഷി സൗഹൃദ റിക്രിറ്യേഷന്‍ സെന്ററുകള്‍ ( സ്കൂള്‍ / ഓഫീസ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ)
14. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്ന പൂതിയ പദ്ധതികള്‍ / ഗവേഷണങ്ങള്‍, സംരംഭങ്ങള്‍