സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ‘ഉണര്‍വ് 2021’ ന്റെ ഭാഗമായി ഓണ്‍ലൈനായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
കഥാരചന
സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കഥാരചന മത്സരത്തില്‍ എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കെടുക്കാം. മത്സരത്തിന് അയക്കുന്ന കഥ മറ്റ് മാസികകളിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവയാകരുത്.
പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്)
എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ ഇഷ്ടമുള്ള പാട്ട് തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് മിനിട്ട് വരെ ദൈര്‍ഘ്യമുള്ള പാട്ട് പാടുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ടതാണ്.
ഗ്രൂപ്പ് മത്സരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ മത്സരിക്കാവുന്നതാണ്. പരമാവധി 5 മിനിട്ട് വരെ മാത്രം ദൈര്‍ഘ്യമുള്ള ഏത് ഗാനവും ആലപിക്കാവുന്നതാണ്. പാട്ട് പാടുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ടതാണ്.
ഉപന്യാസ രചന (വിഷയം: കോവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനവും)
എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാം. ഉപന്യാസം രണ്ട് പുറത്തില്‍ കവിരുത്. രചനകളുടെ വ്യക്തതയുള്ള സ്‌കാന്‍ ചെയ്ത JPEG / PDF ഫയല്‍ അയക്കേണ്ടതാണ്.
ഗ്രൂപ്പ് ഡാന്‍സ്
എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും ഈ വിഭാഗത്തില്‍ മത്സരിക്കാവുന്നതാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ മത്സരത്തില്‍ പങ്കെടുക്കാം.
സിങ്കിള്‍ ഡാന്‍സ്
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കു വേണ്ടിയാണ് ഈ മത്സരം. എട്ട് മിനുട്ടില്‍ അധികരിക്കാത്ത ദൈര്‍ഘ്യമുള്ള ഡാന്‍സിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തു അയച്ചു നല്‍കേണ്ടതാണ്.
പ്രസ്തുത മത്സരം മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്നതാണ്.
ഗ്രൂപ്പ് 1: 5 മുതല്‍ 12 വയസുവരെയുള്ളവര്‍
ഗ്രൂപ്പ് 2: 13 മുതല്‍ 18 വയസുവരെയുള്ളവര്‍
ഗ്രൂപ്പ് 3: 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍
ഷോര്‍ട്ട് ഫിലിം (വിഷയം: തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍)
സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, എസ്.എസ്.കെ, വിടിസി, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന 2 മിനുട്ടില്‍ കുറയാത്തതും 5 മിനുട്ടില്‍ കൂടാതെയുമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിന് അയക്കാവുന്നതാണ്.
ഷോര്‍ട്ട് ഫിലിമില്‍ 80 ശതമാനം പേര്‍ ഭിന്നശേഷിക്കാര്‍ ആയിരിക്കണം.
ചിത്ര രചന മത്സരം (വിഷയം: തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍)
എല്ലാ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും ചിത്ര രചന മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങളുടെ വ്യക്തതയുള്ള JPEG / PDF ഫയലുകള്‍ അയച്ചു നല്‍കേണ്ടതാണ്.
2021 നവംബര്‍ 25 നകം മത്സര വീഡിയോ / രചനകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസുകളുടെ ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. എല്ലാ മത്സരാര്‍ഥികളും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പു ഉള്ളടക്കം ചെയ്യേണ്ടതാണ്.
വീഡിയോ അയക്കുമ്പോള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സ്ഥാപനത്തിന്റെ പേര് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ജില്ലാ സാമൂഹ്യനീതി ഓഫീസ് | ഫോൺ നമ്പർ | ഇ-മെയില്‍ |
തിരുവനന്തപുരം | 0471-2343241 | pwddaytvm@gmail.com |
കൊല്ലം | 0474-2790971 | pwddayklm@gmail.com |
പത്തനംതിട്ട | 0468-2325168 | pwddaypta@gmail.com |
ആലപ്പുഴ | 0477-2253870 | pwddayalpy@gmail.com |
കോട്ടയം | 0481-2563980 | pwddayktm@gmail.com |
ഇടുക്കി | 0486-2228160 | pwddayidk@gmail.com |
എറണാകുളം | 0484-2425377 | pwddayekm@gmail.com |
തൃശൂർ | 0487-2321702 | pwddaythsr@gmail.com |
പാലക്കാട് | 0491-2505791 | pwddaypkd@gmail.com |
മലപ്പുറം | 0483-2735324 | pwddaymlp@gmail.com |
കോഴിക്കോട് | 0495-2371911 | pwddaykkd@gmail.com |
വയനാട് | 04936 205307 | pwddaywyd@gmail.com |
കണ്ണൂർ | 0497-2712255 | pwddayknr@gmail.com |
കാസർഗോഡ് | 0499-4255074 | pwddayksgd@gmail.com |