കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനും സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും രൂപീകരിക്കപ്പെട്ട പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികളുമായി ഗൂഗിൾ മീറ്റ് നടത്തി.
ഇന്ന് വൈകുന്നേരം 3.30ന് ബഹു. കമ്മീഷൻ ചെയർമാൻ ശ്രീ. കെ. മോഹൻദാസ്, അംഗങ്ങളായ പ്രൊഫ. എം. കെ. സുകുമാരൻ നായർ, അഡ്വ.അശോക് മാമ്മൻ ചെറിയാൻ, സെക്രട്ടറി ജി. അശോക് കുമാർ, അണ്ടർ സെക്രട്ടറി മധുസൂദനൻ നായർ ടി., ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികളായ ബേബി കുമാർ ബി., വിനോദ് കുമാർ വി.കെ., സുജീന്ദ്രൻ കെ., ഷിബു എസ്.വി. എന്നിവർ പങ്കെടുത്തു.
കമ്മീഷൻറെ ശ്രദ്ധയിൽപ്പെടുത്തിയ വിഷയങ്ങൾ
- ഭിന്നശേഷി ജീവനക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കുക.
- നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
- പെൻഷൻ പ്രായം ഉയർത്തുക.
- മുഴുവൻ ഭിന്നശേഷി ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക.
- പ്രമോഷൻ സംവരണം മുൻകാലപ്രാബല്യത്തോടെ നടപ്പിലാക്കുക.
- സൂപ്പർ ന്യുമെററി തസ്തികയിൽ നിയമിതനായ ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ഏകീകരിക്കുക.
- സ്പെഷ്യൽ അലവൻസ് 20.00 രൂപയായി വർധിപ്പിക്കുക.
- സഹായ ഉപകരണ അലവൻസു (പ്രതിവർഷം) അനുവദിക്കുക.
- കുറഞ്ഞ പലിശനിരക്കിൽ ഭവന വാഹന വായ്പകൾ അനുവദിക്കുക.
- ക്വാർട്ടേഴ്സ് പരിധി ഉയർത്തുക, എല്ലാ സർക്കാർ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുക.
- ഭിന്നശേഷി കമ്മീഷണറേറ്റിനു കീഴിൽ മേഖലാ ഓഫീസുകൾ ആരംഭിക്കുക.
- സ്പെഷ്യൽ ക്യാഷൽ ലീവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഒഴിവാക്കുക.
- സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി വരുത്തുക.
- പരിമിതി കണക്കിലെടുത്തു ജോലി ചെയ്യാനുള്ള സാഹചര്യം കാര്യാലയങ്ങളിൽ ഒരുക്കുക.
- രാത്രികാല ഡ്യൂട്ടി, ഓവർടൈം ഡ്യൂട്ടി എന്നിവയിൽ നിന്നും ഭിന്നശേഷി ജീവനക്കാരെ ഒഴിവാക്കുക.
- വകുപ്പ് പരീക്ഷകളിൽ ഇളവുകൾ അനുവദിക്കുക.
- RPWD ആക്ട് അനുശാസിക്കുന്ന ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള റിഡ്രസൽ ഓഫീസർമാരെ നിയമിക്കുക.
- സാലറി കട്ടിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നിന്നും ഭിന്നശേഷി ജീവനക്കാരെ ഒഴിവാക്കുക.
മുൻകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഭിന്നശേഷി ജീവനക്കാരുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയ കമ്മീഷന് ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികൾ നന്ദി അറിയിച്ചു.