കേരളത്തിലെ ഭിന്നശേഷിയുളളവരുടെ വ്യാപ്തി

ആകെയുളള 7,93,937 അംഗപരിമിതരിൽ ഏറ്റവും കൂടുതൽ ആളുകള്‍ ചലനവൈകല്യത്തിðപ്പെട്ടവരാണ്. അവരുടെ എണ്ണം 2,61,087 ആണ്. ഇത് മൊത്തം അംഗപരിമിതരുടെ 32.89% മാണ്. ജനസംഖ്യ അടിസ്ഥാനത്തിലുള്ള കണക്കുപ്രകാരം 10000 പേരിൽ 76 പേര്‍ ഈ വിഭാഗത്തിലുള്ളവരാണ്.

Types of DisabilitiesTotal
Blindness20477
Low Vision61900
Leprosoy Cured persons4887
Locomotor Disability261087
Dwarfism6079
Intellectual Disability68934
Mental Illness100983
Cerebral Palsy6385
Specific Learning Disabilities8074
Speech and Language disability22648
Hearing Impairment ( Deaf and Hard of Hearing)60925
Muscular Dystrophy2280
Acid Attack Victim1175
Parkinson’s disease19512
Multiple Sclerosis515
Thalassemia569
Hemophilia1445
Sickle Cell disease1006
Autism Spectrum Disorder3135
Chronic Neurological conditions3633
Multiple Disabilities including Deaf Blindness138288
അംഗപരിമിത സെന്‍സസ് 2015 റിപ്പോര്‍ട്ട്

രണ്ടാം സ്ഥാനത്തായി കാണുന്നത് ബഹു വൈകല്യമാണ്. ഇവരുടെ ആകെ എണ്ണം 1,37,446 ആണ്. ഇത് മൊത്തം അംഗപരിമിതരുടെ 17.31% മാണ്. ജനസംഖ്യ അടിസ്ഥാനത്തിലുള്ള കണക്കുപ്രകാരം 10000 പേരിൽ 40 പേര്‍ ഈ വിഭാഗത്തിലുള്ളവരാണ്.

ഏറ്റവും കുറവ് അംഗപരിമിതര്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്ന വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരുടെ എണ്ണം 515 മാത്രമാണ്. ഇത് ആകെയുള്ള അംഗപരിമിതരുടെ 0.06% ആണ്.

100983 പേര്‍ക്ക് മാനസിക രോഗം ഉളളതായി കാണുന്നു. ഇത് ആകെ അംഗപരിമിതരുടെ 12.72% ആണ്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം 68934 ആണ്. ഇത് ആകെയുളള അംഗപരിമിതരുടെ 8.68% ആണ്.

Exit mobile version