ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പ്രത്യേകം ഫ്‌ളാഗ് ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അവസരം.

പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ (ഫോറം 12 ഡി) ബിഎല്‍ഒമാര്‍ അതത് വോട്ടര്‍മാര്‍ക്ക് നേരിട്ട് എത്തിക്കും.

അപേക്ഷയോട് കൂടി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിക്കാരായി ഫ്‌ളാഗ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ബിഎല്‍ഒമാരുമായി ബന്ധപ്പെടാവുന്നതാണ്.

വോട്ടര്‍പട്ടികയില്‍ ഫ്‌ളാഗ് ചെയ്ത, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ആരോഗ്യവകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് എന്നിവര്‍ സംയുക്തമായി താലൂക്ക് തലത്തില്‍ നടത്തുന്ന പ്രത്യേക ക്യാമ്പില്‍ ഹാജരായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടാം.

Exit mobile version