തിരുവനന്തപുരം: സെറിബ്രല്‍ പാള്‍സി ബാധിച്ച് ചലനശേഷിയും സംസാരശേഷിയും നഷ്ടമായ എട്ടു വയസുകാരി ഗാഥയ്ക്ക് ഭിന്നശേഷി കൂട്ടായ്മയുടെ കൈത്താങ്ങ്.
അമ്മ ഗീതാറാണിക്ക് ന്യൂറോ സംബന്ധമായ രോഗവും അച്ഛന്‍ ഗിരീഷന് കരള്‍രോഗവുമാണ്. സഹോദരി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഗാഥയും ഗീതറാണിയും ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. മൂന്നുപേരുടെയും ചികിത്സയ്ക്കുതന്നെ മാസം നല്ലൊരു തുക വേണം.
വീട്ടുവാടക, ഗാഥയുടെ സഹോദരിയുടെ പഠന ചെലവ് ഇതൊക്കെ ഈ നിര്‍ധന കുടുംബത്തിന് താങ്ങാനാകുന്നില്ല.
സാമ്പത്തിക ബുദ്ധിമുട്ടിലായതിനാല്‍ ഗാഥയ്ക്ക് ദിവസവും ചെയ്യേണ്ട ഫിസിയോ തെറാപ്പി ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. വീല്‍ച്ചെയറിലാണ് ഗാഥയുടെ ജീവിതം.
ഇന്നു രാവിലെ (2021 ഒക്‌ടോബര്‍ 21) ഭിന്നശേഷി കൂട്ടായ്മ വൈസ് പ്രസിഡന്റ് ബേബികുമാര്‍ ബി, സെക്രട്ടറി വിനോദ് കുമാര്‍ വി കെ എന്നിവര്‍ കരമന തളിയലില്‍ വാടക വീട്ടിലെത്തി സാമ്പത്തിക സഹായ ചെക്ക് കൈമാറി.
ഗാഥയുടെ ചികിത്സയ്ക്കും സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനും സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.