മാറ്റിവച്ച ഭിന്നശേഷി ഒഴിവുകൾ നികത്താൻ പി.എസ്.സി

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ നികത്താൻ കഴിയാത്ത ഭിന്നശേഷി ഒഴിവുകൾക്കായി റാങ്ക്ലിസ്റ്റ് റദ്ദായി ആറുമാസത്തിനകം വിജ്ഞാപനമിറക്കാൻ പി.എസ്.സി കമ്മിഷൻ യോഗം തീരുമാനിച്ചു.

വിജ്ഞാപനത്തിൽ പൊതു ഒഴിവുകളോടൊപ്പം മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളുടെ വിശദാംശവും ഉൾപ്പെടുത്തും.

അർഹരായ ഭിന്നശേഷി ഉദ്യോഗാർത്ഥികളെ പുനർ വിജ്ഞാപനത്തിലും ലഭിക്കാതെ വന്നാൽ ആ ഒഴിവുകൾ നിയമപ്രകാരം പൊതുവിഭാഗത്തിൽ നിന്നു നികത്താനും തീരുമാനിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button