ദേശീയ ഭിന്നശേഷി നയം കരടില്‍ പൊതുജനാഭിപ്രായം തേടി

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ദേശീയ തലത്തില്‍ തൊഴില്‍ പോര്‍ട്ടല്‍ ആരംഭിക്കണമെന്നും ഭിന്നശേഷി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ദേശീയ പദ്ധതി വേണമെന്നും ഭിന്നശേഷി നയത്തില്‍ നിര്‍ദേശിച്ചു.

കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭിന്നശേഷി വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരടു രൂപരേഖയില്‍ ജൂലൈ മാസം 9 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

ഭിന്നശേഷി അവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവ മാത്രമല്ല, ഏതെങ്കിലും വൈകല്യത്തിനു കാരണമായേക്കാവുന്ന രോഗങ്ങളെല്ലാം ഇതിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നു കരട് ശുപാര്‍ശ ചെയ്യുന്നു.

പ്രാഥമിക ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്കു ഭിന്നശേഷി രോഗ്യ പ്രതിരോധത്തില്‍ പരിശീലനം നല്‍കണം.

30 ദിവസത്തിനുള്ളില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5 ശതമാനം സീറ്റ് ഭിന്നശേഷിക്കാര്‍ക്കു സംവരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്

മറ്റു നിര്‍ദേശങ്ങള്‍

  • ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്ന സ്ഥാപനങ്ങളില്‍ രണ്ടാഴ്ചയിലൊരു ദിവസം അതിനു മാത്രമായി ക്രമീകരിക്കണം.
  • രക്ത സംബന്ധമായ രോഗങ്ങള്‍, ലോക്കോമോട്ടര്‍, കാഴ്ച-ശ്രവണ വൈകല്യങ്ങള്‍ (ബിഇആഎ പരിശോധന) എന്നിവ പരിശോധിക്കാനുള്ള സംവിധാനം എല്ലാ ജില്ലാ ആശുപത്രികളിലും ഉറപ്പാക്കണം. ആംഗ്യഭാഷാ വിദഗ്ധനെ എല്ലാ ജില്ലാ ആശുപത്രിയിലും നിയോഗിക്കണം.
  • ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സ്‌കൂള്‍-കോളജ് പ്രവേശനങ്ങള്‍ ഉറപ്പാക്കാനും ക്രമീകരിക്കാനും ജില്ലാതലത്തില്‍ നോഡല്‍ ഓഫീസറെ ഒരുക്കണം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button