റാങ്ക് പട്ടികയിലെ ആദ്യ നിയമനം ഭിന്നശേഷി വിഭാഗത്തിലെ കാഴ്ച പരിമിതർക്ക്. എത്ര മനോഹരമായ വാക്കുകൾ.
എന്നാൽ കാഴ്ച പരിമിതിയുള്ളവർക്ക് സർക്കാർ ജോലി എന്നത് അസാധ്യമാക്കുകയാണ് പി എസ് സി. ജോലിക്കായി അപേക്ഷിക്കുന്നത് മുതൽ പരീക്ഷ വരെയുള്ള എല്ലാ ഘട്ടങ്ങളും ഇവര്‍ക്ക് പ്രയാസമേറിയതാണ്.
ഭിന്നശേഷി സൗഹൃദപരമായ പരീക്ഷാ രീതികൾ നിലവിൽ വരുന്നതും കാത്തിരിക്കുകയാണ് ഇത്തരക്കാർ.
പി എസ് സി അനുവദിക്കുന്ന പരീക്ഷാ സഹായികള്‍ പലപ്പോഴും ഇരട്ടിപ്പണിയാണ് ഉണ്ടാക്കുന്നത്. പരീക്ഷാ സഹായിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നൽകുന്നത് പോലും വലിയ വെല്ലുവിളിയാണ്.
മറ്റു സര്‍ക്കാർ വെബ് സൈറ്റുകൾ ഭിന്നശേഷി സൗഹൃദമായി മാറിയിട്ടും പി എസ് സി ഇപ്പോഴും പഴയ പടി തന്നെയാണ്.
ഭിന്നശേഷിക്കാര്‍ക്ക് നൽകി വന്നിരുന്ന വെയിറ്റേജ് മാർക്ക് എടുത്തു കളഞ്ഞു. ഇതോടെ ഇവരിൽ പലര്‍ക്കും സര്‍ക്കാർ ജോലി സ്വപ്നം മാത്രമായി.
ഇത്തരക്കാര്‍ക്ക് പരീക്ഷയിൽ ഒരു മണിക്കൂറിന് ഇരുപത് മിനുറ്റ് ആധിക സമയം നൽകണമെന്നാണ് ചട്ടം. പക്ഷേ ഇതും പാലിക്കുന്നില്ലെന്നാണ് പരാതി.
ഇത്തരക്കാര്‍ക്ക് പരീക്ഷയിൽ ഒരു മണിക്കൂറിന് ഇരുപത് മിനുറ്റ് ആധിക സമയം നൽകണമെന്നാണ് ചട്ടം. പക്ഷേ ഇതും പാലിക്കുന്നില്ലെന്നാണ് പരാ