ഭി​ന്ന​ശേ​ഷി​ക്കാ​രെ​ എ​വി​ടെ​യൊ​ക്കെ​ ​നി​യ​മി​ച്ചു?

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ദി​ന​ത്തി​ൽ​ ​ഭി​ന്ന​ശേ​ഷി​ ​ക​മ്മി​ഷ​ണ​ർ​ ​കേ​ര​ള​ ​കൗ​മു​ദി​യി​ൽ​ ​എ​ഴു​തി​യ​ ​’​പി​റ​ക്ക​ട്ടെ​ ​തു​ല്യ​പ​ങ്കാ​ളി​ത്ത​ത്തി​ലെ​ ​പു​തു​ലോ​കം’ ​എ​ന്ന​ ​ലേ​ഖ​നം​ ​വാ​യി​ച്ചു.​

​ഭി​ന്ന​ശേ​ഷി​ ​അ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​ നാ​ല് ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​സ​ർ​ക്കാ​ർ​ ​പൊ​തു​മേ​ഖ​ലാ​ ​ജോ​ലി​ക​ളി​ൽ​ ​ബ​ഞ്ച് ​മാ​ർ​ക്ക് ​ഡി​സെ​ബി​ലി​റ്റി​യു​ള്ള​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കേ​ണ്ട​ത് ​ക​മ്മി​ഷ​ണ​റേ​റ്റി​ന്റെ​ ​ചു​മ​ത​ല​യി​ൽ​പ്പെ​ടു​ന്നു​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു​ണ്ട്.​

2016​ ​ലെ​ ​നി​യ​മ​ത്തി​ൽ​ ​പ​റ​യു​ന്ന​ ​നാ​ല് ​ശ​ത​മാ​നം​ ​സം​വ​ര​ണ​വും​ 1995​-​ലെ​ ​നി​യ​മ​ത്തി​ൽ​ ​പ​റ​ഞ്ഞ​ ​മൂ​ന്ന് ​ശ​ത​മാ​നം​ ​സം​വ​ര​ണ​വും​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​യും​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യും​ ​ആ​വ​ർ​ത്തി​ച്ചി​ട്ടു​ള​ള​താ​ണ്.​ ​(​ ​S​u​n​i​l​ ​K​u​m​a​r​ ​V​s​ ​C​o​c​h​i​n​ ​U​n​i​v​e​r​s​i​t​y​ ​O​f​ ​S​c​i​e​n​c​e​ ​a​n​d​ ​T​e​c​h​n​o​l​o​gy​ 2020​ ​(​ 6​)​ ​K​L​T110​ ​കാ​ണു​ക​).​

പു​തി​യ​ ​നി​യ​മ​ന​ത്തി​ൽ​ ​മാ​ത്ര​മ​ല്ല,​ ​മൊ​ത്തം​ ​ത​സ്തി​ക​ക​ളി​ൽ​ ​നി​ശ്ചി​ത​ ​ശ​ത​മാ​നം​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​ആ​യി​രി​ക്ക​ണം​ ​എ​ന്നാ​ണ് ​നി​യ​മം.​

നാ​ളി​തു​വ​രെ​ ​എ​ത്ര​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​ഓ​രോ​ ​വ​കു​പ്പി​ലും​ ​പൊ​തു​മേ​ഖ​ല​യി​ലും​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​പ​റ്റു​ന്ന​ ​ഇ​ത​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​(​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​തു​ട​ങ്ങി​യ​ ​ബോ​ർ​ഡു​ക​ൾ,​ ​എ​യ്ഡ​ഡ് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​മു​ത​ലാ​യ​വ​)​ ​ഉ​ണ്ട് ​?

​അ​വ​യി​ലെ​ല്ലാം​ ​കൂ​ടി​ ​എ​ത്ര​ ​ജീ​വ​ന​ക്കാ​രു​ണ്ട്​?​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​എ​ത്ര​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു​ണ്ട് ?​ ​അ​തി​ൽ​ ​എ​ത്ര​ ​ഭി​ന്ന​ശേ​ഷി​ക്കാ​രെ​ ​എ​വി​ടെ​യൊ​ക്കെ​ ​നി​യ​മി​ച്ചു​?

ഈ​ ​വി​വ​ര​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട് 24.09.2019​ ​ൽ​ ​ക​മ്മി​ഷ​ണ​റേ​റ്റി​ലേ​ക്ക് ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ ​കി​ട്ടി​യ​ ​മ​റു​പ​ടി,​ ​ഇ​തൊ​ന്നും​ ​ല​ഭ്യ​മ​ല്ലെ​ന്നാ​ണ്.​

അ​പ്പീ​ൽ​ ​അ​ധി​കാ​രി​ ​(​അ​ന്ന​ത്തെ​ ​ക​മ്മി​ഷ​ണ​ർ​)​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പി​ലേ​ക്ക് ​അ​പേ​ക്ഷ​ ​കൈ​മാ​റി​യെ​ന്നാ​ണ്.​ ​അ​വി​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മ​ല്ലെ​ന്ന​ ​മ​റു​പ​ടി​ ​വീ​ണ്ടും​ ​കി​ട്ടി.​

സം​സ്ഥാ​ന​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​നാ​ളി​തു​വ​രെ​ ​വെ​ളി​ച്ചം​ ​ക​ണ്ടി​ട്ടി​ല്ല.

എ​യ്ഡ​ഡ് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ 18.11.2018​ ലെ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​നി​യ​മം​ ​ന​ട​പ്പാ​ക്കി.​ ​അ​തി​നു​ശേ​ഷം​ 21.12.2020​ ​ലെ​ ​ഉ​ത്ത​ര​വി​ന് ​ശേ​ഷം​ ​എ​യ്ഡ​ഡ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​എ​ത്ര​ ​നി​യ​മ​നം​ ​ന​ട​ന്നു,​ ​എ​ത്ര​ ​ഭി​ന്ന​ശേ​ഷി​ക്കാ​രെ​ ​എ​വി​ടെ​യൊ​ക്കെ​ ​നി​യ​മി​ച്ചു​ ​എ​ന്ന​റി​യാ​ൻ​ ​ന​ൽ​കി​യ​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​യ്ക്ക് ​കി​ട്ടി​യ​ ​മ​റു​പ​ടി​യും​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മ​ല്ലെ​ന്നാ​ണ്.​

ഈ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും​ ​അ​റി​യി​ച്ചു.​

അ​പ്പീ​ലി​ന് ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​വി​വ​രം​ ​ശേ​ഖ​രി​ക്ക​ല​ല്ല​ ​ക​മ്മി​ഷ​ണ​റേ​റ്റി​ന്റെ​ ​ചു​മ​ത​ല​ ​എ​ന്നാ​ണ്.

ഈ​ ​വി​വ​ര​ങ്ങ​ളൊ​ന്നും​ ​ഇ​ല്ലാ​തെ​ ​എ​ങ്ങ​നെ​യാ​ണ് ​ക​മ്മി​ഷ​ണ​റേ​റ്റ് ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ​ഹി​ക്കു​ക?

അ​ഡ്വ.​ ​കെ.​എ​ൻ.​ യ​ശോ​ധ​രൻ, പ​ത്ത​നം​തി​ട്ട

Exit mobile version