ഭിന്നശേഷി സംവരണം: ശുപാർശ ഗവർണർ മടക്കി

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള എയ്ഡഡ് കോളജുകളിലെ അധ്യാപക അനധ്യാപക തസ്തികകളിൽ ഭിന്നശേഷിക്കാർക്കു 4% സംവരണം ഏർപ്പെടുത്തുന്നതിനു ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന സെനറ്റ് തീരുമാനം ഗവർണർ തിരിച്ചയച്ചു.

ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികകൾ ഏതെല്ലാമെന്നു തിട്ടപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ശുപാർശ മടക്കിയത്.

ഭിന്നശേഷി സംവരണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ 2016ൽ പുറത്തിറക്കിയ ഉത്തരവിൽ അവർക്കു യോജ്യമായ പദവികൾ തിട്ടപ്പെടുത്തണമെന്നു പ്രത്യേകം പറയുന്നുണ്ട്. സർവകലാശാല ഇതിൽ വീഴ്ചവരുത്തിയതോടെ, എയ്ഡഡ് കോളുജുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും വൈകും.

ഭിന്നശേഷി സംവരണത്തിനനുസൃതമായി സർവകലാശാലാ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചു കഴിഞ്ഞ വർഷം പകുതിയോടെയാണു സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്കു ശുപാർശ അയച്ചത്.

തസ്തികകൾ തിട്ടപ്പെടുത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നവംബറിൽ ഗവർണർ ഫയൽ തിരിച്ചയച്ചു.

കാഴ്ച, കേൾവി, ചലനം, ഇന്റലക്ച്വൽ പരിമിതിയുള്ളവർക്കാണു ഭിന്നശേഷി സംവരണത്തിന് അർഹത. അധ്യാപക, അനധ്യാപക തസ്തികകളിൽ ഓരോ വിഭാഗത്തിനും യോജ്യമായത് ഏതാണെന്നു തിട്ടപ്പെടുത്തേണ്ട ചുമതല സർവകലാശാലയ്ക്കാണ്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button