ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം

സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അടിയന്തിരമായി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

ഇത്തരം ഭവന പദ്ധതികളിൽ അർഹതാപട്ടികയിൽ 2018-ൽ പേര് വന്നിട്ടും ഇതുവരെയും പദ്ധതി ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന വയനാട് സുൽത്താൻബത്തേരിയിലെ ഭിന്നശേഷിക്കാരി രമ്യ ബാബു സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രധാനമായ നിർദേശം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button