ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള സംവരണം: കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള സംവരണം സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. മൂന്നുമാസത്തിനകം ഉത്തരവ് നടപ്പിലാക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.

സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിക്കളഞ്ഞുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.

ജനറൽ കാറ്റഗറിയിൽ ജോലിയിൽ പ്രവേശിച്ചവർ ആണെങ്കിലും എന്നുമുതൽ സംവരണത്തിന് അർഹതയുണ്ടോ അന്നുമുതൽ സംവരണം നൽകണം.

ഭിന്നശേഷിയുള്ള എല്ലാവർക്കും സംവരണം ഉറപ്പാക്കണം. ഇതിനുള്ള അർഹത ഭിന്നശേഷിക്കാർക്ക് ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്ന് ശതമാനം സംവരണം, ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ബാധകമല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് സുപ്രീംകോടതി വിധി.

ഭിന്നശേഷിക്കാര്‍ ജനറൽ വിഭാഗത്തിൽ ജോലിയിൽ  പ്രവേശിച്ചു എന്നത് ഉദ്യോഗ കയറ്റത്തിനുള്ള സംവരണത്തിന് തടസ്സമെന്ന് കോടതി പറഞ്ഞു. ഭിന്നശേഷിയുള്ളവരാണെങ്കിൽ ഉദ്യോഗ കയറ്റത്തിൽ അവര്‍ ഒരുപോലെ സംവരണത്തിന് അര്‍ഹരാണ്.

ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചോ, സംവരണം അനുസരിച്ച് ജോലിയിൽ പ്രവേശിച്ചോ എന്നത് പ്രസക്തല്ല. എന്ന് മുതൽ ആവശ്യപ്പെടുന്നോ അന്ന് മുതൽ അവര്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു. 

ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം ഉറപ്പാക്കിക്കൊണ്ട് 2016 ൽ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഇതിൽ ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിപ്പിക്കുന്ന ഭിന്നശേഷിക്കാര്‍ പിന്നീട് സംവരണത്തിന് പുറത്താകുന്ന വ്യവസ്ഥ ചോദ്യം ചെയ്ത് ഇടുക്കിയിലെ സര്‍ക്കാര്‍ ജീവനക്കാരിയായ ലീസമ്മ ജോസഫ് നൽകിയ ഹര്‍ജിയിൽ ഉദ്യോഗകയറ്റത്തിന് ഭിന്നശേഷിക്കാര്‍ ഒരുപോലെ അര്‍ഹരാണെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആ വിധിയാണ് ഇപ്പോൾ സുപ്രീംകോടതിയും ശരിവെച്ചത്.

സുപ്രീംകോടതി ഉത്തരവ്

കേരള ഹൈക്കോടതി ഉത്തരവ്

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button