ഭിന്ന​ശേഷിക്കാരുടെ സ്​ഥാനക്കയറ്റ സംവരണം; വിധിയിൽ വ്യക്തത വരുത്തണമെന്ന്​ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ത്ത​തി​ന്​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​​ കേ​ന്ദ്രം ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

സു​പ്രീം​കോ​ട​തി വി​ധി​ക്ക്​ ശേ​ഷം സ്​​ഥാ​ന​ക്ക​യ​റ്റ​ത്തി​നാ​യി നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് കേ​​ന്ദ്ര​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ (എ.​എ​സ്.​ജി) മാ​ധ​വി ദി​വാ​ൻ ബോ​ധി​പ്പി​ച്ചു. ഇ​ത്​ പ്ര​ാ​യോ​ഗി​ക​മാ​യ നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ അ​വ​ർ വാ​ദി​ച്ചു.

സം​സ്​​ഥാ​ന സ​ർ​വി​സി​ൽ​നി​ന്ന്​ ​െഎ.​എ.​എ​സി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​േ​മ്പാ​ൾ നി​ല​വി​ൽ എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന വി​ധി തു​ട​ർ​ന്നു​വ​രു​ന്ന രീ​തി​ക്കെ​തി​രാ​ണെ​ന്നും അ​വ​ർ വാ​ദി​ച്ചു.

എ ​കാ​റ്റ​ഗ​റി സ​ർ​വി​സി​ൽ സം​വ​ര​ണ​മി​ല്ലാ​ത്ത നി​ര​വ​ധി ത​സ്​​തി​ക​ക​ളു​ണ്ട്. ഇൗ ​വി​ഭാ​ഗ​ത്തി​ൽ എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി സം​വ​ര​ണം താ​ഴ്​​ന്ന പ​ദ​വി​ക​ളി​ലേ ന​ൽ​കു​ന്നു​ള്ളൂ. എ​ല്ലാ സ്​​ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്​ ​ വ​ഴി​വെ​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം ന​ൽ​കാ​വു​ന്ന 4000 ത​സ്​​തി​ക​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​േ​യാ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​വ​ർ അ​റി​യി​ച്ചു.

ഇ​ത്​ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്രം മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഇ​ല്ലെ​ന്നാ​യി​രു​ന്നു എ.​എ​സ്.​ജി​യു​ടെ ഉ​ത്ത​രം.

Exit mobile version