ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ ഭിന്നശേഷി അവകാശ നിയമം പാലിക്കണം

തദ്ദേശ സ്വയംഭരണ വകുപ്പിന്റ പഞ്ചായത്ത് മുനിസിപ്പൽ, കോർപ്പറേഷൻ ടൗൺ പ്ലാനിംഗ്, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകളുടെ സംയോജനം സംബന്ധിച്ച് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ജീവനക്കാരുടെ സ്ഥലം മാറ്റവും നിയമനവും 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 20-ാം വകുപ്പിന് വിരുദ്ധമായ നിലയിൽ ഉണ്ടാകാതിരിക്കാൻ ഈ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷ്ണർ എസ്.എച്ച് പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി.

ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷ്ണറുടെ നിർദേശം.

Exit mobile version