ഇടുക്കി: സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തൊടുപുഴ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് പി.എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുമായി ഇടപ്പെടുന്നവരാണ് ഓരോ സര്‍ക്കാര്‍ ജീവനക്കാരനും എന്നതിനാല്‍ നിയമത്തെ കുറിച്ച് അവര്‍ നിര്‍ബന്ധമായും ബോധവാന്മാരാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരോടുള്ള സമീപനം മാറ്റേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരായ സഹപ്രവര്‍ത്തകരോട് അവഗണനയും സഹതാപവും ഒഴിവാക്കി അവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തി ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
2016 ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശനിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ശരിയായ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് സഹായകമാകും.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 14 ജില്ലകളിലേയും സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സബ് ജഡ്ജ് പി. എ സിറാജുദ്ധീന്‍, എ. ഡി. എം ഷൈജു പി ജേക്കബ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വിജെ , വിവിധ ജില്ലാ തല വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.