ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് തുക വെട്ടിച്ചുരുക്കൽ: നടപടി പിൻവലിക്കണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് തുകയിൽ നിന്ന് യാത്രാബത്ത വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്‌മ ആവശ്യപ്പെട്ടു.

സ്‌കൂളിൽ പോകുന്നില്ലെന്ന കാരണത്താൽ സ്‌കോളർഷിപ്പ് തുകയായ 28500 രൂപയിൽ നിന്ന് 12000 രൂപ യാത്രാബത്തയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സാമൂഹികനീതി വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് കത്ത് നൽകി.

സ്‌കൂളുകൾ അടച്ചിട്ടതോടെ പലരക്ഷിതാക്കളും ജോലിക്ക് പോകാതെ കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കുകയാണ്. ഭിന്നശേഷി കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ഉൾപ്പെടെ അധിക ബാധ്യതയാണ് ഇപ്പോൾ രക്ഷിതാക്കൾ നേരിടുന്നത്.

ഈ സാഹചര്യത്തിൽ യാത്രാബത്ത വെട്ടിക്കുറക്കാനുള്ള വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സജീവ് എസ് എസ് ആവശ്യപ്പെട്ടു.

ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ആനൂകൂല്യം വെട്ടിച്ചുരുക്കുന്നത് അനീതിയും വിവേചനവുമാണെന്നു ജനറൽ സെക്രട്ടറി വിനോദ് കുമാർ വി കെ പറഞ്ഞു.

ബേബി കുമാർ ബി (വൈസ് പ്രസിഡണ്ട്), സുജീന്ദ്രൻ കെ (ജോയിൻറ് സെക്രട്ടറി), അജിത ജെ എസ് (ഖജാൻജി) എന്നിവർ സംസാരിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button