സംസ്ഥാനത്ത് ഭിന്നശേഷിക്കാർ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലറ്റുകളിൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ.
ഇതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഓയിൽ ഇൻഡസ്ട്രി സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്ററിനും ഉത്തരവു നൽകി. പ്രത്യേക ക്യൂ സംബന്ധിച്ച “വീൽ ചെയർ സിമ്പൽ” ആലേഘനം ചെയ്ത ബോർഡ് ഓട്ട്ലെറ്റുകളിൽ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തണം
