2020-21 സാമ്പത്തിക വര്‍ഷത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും.
2021 ജൂണ്‍ 28 നു രാവിലെ 10.00 മണിക്ക് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസില്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (NIPMR) സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജോ കെ.ആര്‍., ഗ്രാമ പഞ്ചായത്ത് അംഗം മേരി ഐസക് ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും.
ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭാഗമായി ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമം, വികസനം, സാമൂഹിക മുന്നേറ്റം എന്നിവ ഉറപ്പുവരുത്തുന്നതിന് വേണ്ടി നിരവധി ക്ഷേമപദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നു.
ഇതിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് ആയാസരഹിതമായ ജീവിതചര്യ നിർവ്വഹിക്കുന്നതിന് കൈത്താങ്ങായി നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് സഹായ ഉപകരണ വിതരണം.