ഭിന്നശേഷി കുട്ടികളുടെ അതിജീവനം: നിർദ്ദേശങ്ങൾ അറിയിക്കാം

മാനസിക വെല്ലുവിളി, ഓട്ടിസം എന്നീ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ നേരിടുന്ന വലിയ ഒരു പ്രശ്നം അവരുടെ കാലശേഷം അല്ലെങ്കിൽ കുട്ടികൾ മുതിർന്നവർ ആകുമ്പോൾ അവരെ ആര് എങ്ങനെ പിന്തുണക്കും എന്നുള്ളതാണ്.

ഈ വിഷയം വളരെ ആഴത്തിൽ പഠിച്ചു രക്ഷിതാക്കളെയും വകുപ്പുകളെയും ഏജൻസികളെയും മറ്റ് എല്ലാ ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി ഒരു സമഗ്ര പദ്ധതിക്ക് രൂപം നൽകി സമർപ്പിക്കുവാൻ സാമൂഹ്യ സുരക്ഷ മിഷനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ചു മുൻപും പല തലങ്ങളിൽ ചർച്ചകളും അതിന്റെ അടിസ്ഥാനത്തിൽ ചില മാതൃകകളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിൽ മിക്കതും അപൂർണ്ണവും അല്ലെങ്കിൽ അപ്രായോഗികവുമായിരുന്നു.

ഇവിടെയാണ് പ്രായോഗികമായ സുസ്ഥിര ജീവിത സഹായ മാതൃകകളുടെ പ്രസക്തി.

വിഷയത്തിൽ ഈ വിഭാഗം ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിദഗ്ദർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച്, ചർച്ച ചെയ്ത് എത്രയും വേഗം ഒരു പദ്ധതിക്ക് രൂപം നൽകും.

ഇത് സംബന്ധിച്ച പ്രായോഗിക മാതൃകകൾ / നിർദ്ദേശങ്ങൾ ചുരുക്കത്തിൽ keralasid@gmail.com / edkssm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.

ഇത് സംബന്ധിച്ചു ഓൺലൈൻ ചർച്ചകൾ നടത്തുന്നതാണെന്നു കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ അറിയിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button