ഭിന്നശേഷിക്കാർക്ക് പരിശീലനം

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (National Career Service Centre for Differently Abled), ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA, Tally, Stenography), Automobile, General Mechanic, Printing & DTP, Wood Works, Plumbing & Sanitary, Commercial Practice & Stenography, Electronics, Dress Making തുടങ്ങിയ കോഴ്സിലേക്ക് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണ വൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും.

Type writing KGTE (കേരള ഗവ. ടെക്നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ ഹയർ പരീക്ഷയ്ക്കും പി.എസ്.സി മത്സര പരീക്ഷയ്ക്കും പ്രത്യേക പരിശീലനം നൽകും.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്ക് മാസം 2500 രൂപ സ്റ്റൈപന്റ് ലഭിക്കും.

ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങൾക്ക് : 0471-2530371, 8590516669, 9562495605.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button