ഭിന്നശേഷിക്കാർക്കു പരിശീലനം

കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഇലക്‌ട്രോണിക്‌സ്, പ്രിന്റിംഗ് ആൻഡ് ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് ആൻഡ് ഫിറ്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സ്റ്റെനോഗ്രാഫി, വാച്ച് റിപ്പയറിംഗ് എന്നിവയിൽ ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകും.

കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും.

ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് കേരള ഗവ. ടെക്‌നിക്കൽ എഡ്യൂക്കേഷൻ ടൈപ്പ്‌റൈറ്റിംഗ് ലോവർ/ ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നൽകും. വിശദവിവരങ്ങൾക്ക്: 9562495605, 9495689934, 9895544834, 0471-250371.

കിയോസ്‌ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ(എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം – 695 015, ഫോൺ: 0471- 2530371, 2531175, ഇമെയിൽ: vrctvm@nic.in എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 98955448834, 0471-250371.

ഭിന്നശേഷി കലാകാരൻമാരുടെ ചിത്രകലാ പ്രദർശനം

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചിത്രകലാപ്രദർശനം സംഘടിപ്പിക്കും. ഓഗസ്റ്റിലാണ് പരിപാടി.

ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് ചിത്രകലാരംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശ്യം. പ്രദർശനത്തിന്റെ ഭാഗമായി ചിത്രങ്ങളുടെ വിപണനവുമുണ്ടാകും.

പങ്കെടുക്കാൻ താൽപര്യമുള്ള ഭിന്നശേഷിക്കാരായ കാലാകാരൻമാർ പേര്, വിലാസം, മൊബൈൽ നമ്പർ, മികച്ച ചിത്രങ്ങളുടെ ഫോട്ടോ എന്നിവ അസിസ്റ്റന്റ് ഡയറക്ടർ (എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം -695 015, എന്ന വിലാസത്തിലോ  ്rctvm@nic.in ലോ അയയ്ക്കണം. ഫോൺ: 0471-2530371, 2531175.

മത്സര പരീക്ഷാ പരിശീലനം

തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായവർക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നു. മൂന്നു മുതൽ ആറു മാസംവരെയാണ് പരിശീലനം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുണ്ടാകണം. അസിസ്റ്റന്റ് ഡയറക്ടർ (എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിലോ, vrctvm@nic.in ലോ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2530371, 2531175, 9446950021.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button