പൊട്ടിപ്പൊളിഞ്ഞ് ജില്ലാ സാമൂഹിക നീതി ഓഫീസ് റോഡ്; ഭിന്നശേഷിക്കാരുടെ യാത്ര ദുരിതത്തിൽ

തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ പോലും യാത്ര ചെയ്യാൻ കഴിയാത്തവിധം പൊട്ടിപ്പൊളിഞ്ഞ റോഡ്. പിന്നെങ്ങനെ ഭിന്നശേഷിക്കാരുടെ മുച്ചക്രവാഹനം പോകും. പലരും ഇവിടേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസ് റോഡിനാണ് ഈ ദുർഗതി. വർഷങ്ങളായി ഇതുതന്നെയാണ് അവസ്ഥ.
പരിസരവാസികളും ജീവനക്കാരും റസിഡന്റ് ഭാരവാഹികളും പരാതി പറഞ്ഞു മടുത്തു. ടാർ മുഴുവനും ഇളകി മണ്ണും പൊടിയും നിറഞ്ഞ്, കുണ്ടും കുഴിയുമായി കാൽനട പോലും പ്രയാസമാണ്.
ഓൾഡേജ് ഹോം, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മഹിളാ മന്ദിരം, ഭിന്നശേഷി വനിതാ മന്ദിരം, സ്മാർട്ട് അംഗൻവാടി, ആശ ഭവൻ, സാമൂഹ്യ സുരക്ഷ മിഷൻ ഓഫീസ് തുടങ്ങി ഏതാണ് പത്തോളം ഓഫീസ് ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ഭിന്നശേഷിക്കാരുടേ ത്രീവീലർ സ്കൂട്ടറുകളും അപകടത്തിൽ പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്.
കൂടാതെ അംഗൻവാടിയിൽ രക്ഷിതാക്കളോടൊപ്പം ടൂവീലറിൽ വരുന്ന കുട്ടികളും അപകടത്തിൽ പെടുന്നു. ഭിന്നശേഷിക്കാരുടെ വൊക്കേഷണൽ ട്രെയിനിങ് സെന്റർ ഇവിടെയായതിനാൽ പരിശീലനത്തിന് നിരവധിപ്പേരാണ് ദിനവും കാൽനടയായും അല്ലാതെയും വരുന്നത്. ഇവരെല്ലാം ഈ റോഡിലൂടെയുള്ള സഞ്ചാരം വെറുത്ത മട്ടാണ്.
റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക