യുണീക്ക് ഡിസെബിലിറ്റി ഐഡി (UDID) കാര്‍ഡ് ലഭിക്കാനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ ഇതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
http://www.swavlambancard.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന രസീതും എഴുതി തയ്യാറാക്കിയ അപേക്ഷയും അടുത്തുള്ള ജില്ല/ജനറല്‍/താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയ ശേഷം മെഡിക്കല്‍ റെക്കോര്‍ഡ്സ് വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
തുടര്‍ന്ന് UDID കാര്‍ഡിനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് UDID കാര്‍ഡ് ലഭിക്കുന്നതിനായി സൈറ്റില്‍ നേരിട്ട് അപ്ലോഡ് ചെയ്യാം.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക