UDID രജിസ്ട്രേഷൻ: സേവന നിരക്ക് 30 രൂപ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള UDID കാർഡിന് അക്ഷയ മുഖേന രജിസ്ട്രേഷൻ ചെയ്യുന്നതിന് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവ് ആയി. സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ UDID കാര്‍ഡ്‌ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യുന്നതിന് 30 രൂപ നിശ്ചയിച്ച് ഉത്തരവായി. ഈ ആവശ്യത്തിന് വ്യത്യസ്ത സേവന നിരക്കുകൾ ഈടാക്കുന്ന സാഹചര്യത്തിലാണ് നിരക്ക് നിശ്ചയിച്ചത്.

സ്കാനിങ്ങ്, പ്രിൻ്റിംങ്ങ് ഉൾപ്പടെയാണ് ഈ തുക. 30 രൂപയിൽ കൂടുതൽ പൊതുജനങ്ങളിൽ നിന്നും ഈടാക്കരുത് എന്നും ഇത് അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജർമാർ ഉറപ്പു വരുത്തണമെന്നും അക്ഷയ സംസ്ഥാന പ്രൊജക്റ്റ് ഡയരക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.

ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ UDID കാര്‍ഡ്‌ ആവശ്യമാണ്‌. ഭിന്നശേഷിക്കാർക്ക്എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ww.swavlambancard.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ചുവടെ പറയുന്നതാണ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ. ഫോട്ടോ, വെള്ള പേപ്പറിൽ ഉള്ള ഒപ്പ്, അല്ലെങ്കിൽ വിരലടയാളം, ആധാർ കാർഡ് അല്ലെങ്കിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, രക്ത ഗ്രൂപ്പ്, നിലവിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടങ്കിൽ അത് ചേർക്കുക. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാവാത്തവർ ചേക്കേണ്ടതില്ല. ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേർക്കുക.

രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് എൻട്രോൾ നമ്പർ അപ്പോൾ തന്നെ ലഭ്യമാവും. അപേക്ഷയുടെ പരിശോധനകൾക്കും അംഗീകാരത്തിനും ശേഷം UDID കാര്‍ഡ്‌ തപാൽ വഴി ലഭ്യമാവുന്നതാണ്.

ആദ്യഘട്ടത്തിൽ മുഴുവൻ ഭിന്നശേഷിക്കാരുടെയും രജിസ്ട്രേഷൻ നടത്തും. രണ്ടാം ഘട്ടത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ ഷെറിൻ എം.എസ് IA&AS അറിയിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button