ഭിന്നശേഷി ദിനാഘോഷം ഉണർവ്വ് 2023: കലാ-കായിക മത്സരാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങൾ
1. കായിക മത്സരങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായും
കലാമത്സരങ്ങള്‍ ജനറലായും നടത്തുന്നതാണ്.
2. സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളായിട്ടാണ് മത്സരം.
3. ഒരു മത്സരാര്‍ത്ഥി എതെങ്കിലും മൂന്ന് (കലാ-കായികം ഉള്‍പ്പടെ) മത്സരത്തില്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഒരു സ്ഥാപനത്തില്‍നിന്നും കലാ മത്സരത്തിന് ഒരു ഇനത്തിന് ഒരു കാറ്റഗറിയില്‍ നിന്നും ഒരു എന്‍ടി മാത്രം അനുവദിക്കും. എന്നാല്‍ കായിക മത്സരത്തിന് പരിധിയില്ല. കാഴ്ചപരിമിതി, ശ്രവണ/സംസാര പരിമിതി വിഭാഗങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ എന്‍ടി അനുവദിക്കുന്നതാണ്. കാരണം ടി വിഭാഗത്തില്‍ ജില്ലയില്‍ ഒരു സ്ഥാപനമാണ് പ്രവര്‍ത്തിക്കുന്നത്.
4. ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ക്ക് യാഥാക്രമം 5, 3, 1 എന്ന ക്രമത്തിലാണ് പോയിന്റ്
അനുവദിക്കുന്നത്.
5. റഫറിയുടെ / ജഡ്ജസിൻറെ തീരുമാനം അന്തിമമായിരിക്കും.
6. മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഇനങ്ങള്‍ കാണിച്ച് പേരുകള്‍ മുന്‍കൂട്ടി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര്, പങ്കെടുക്കുന്ന ഇനം, മൊബൈൽ നമ്പർ, സ്കൂള്‍ / സ്പെഷ്യൽ സ്കൂളില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍ സ്തൂളിൻറെ പേര് വിവരം പ്രത്യേക രേഖപ്പെടുത്തി dsjotvpmunarvu@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ മെയില്‍ ചെയ്യേണ്ടതാണ്.
7. പ്രായം സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുന്ന പക്ഷം പ്രായം തെളിയിക്കുന്ന രേഖ
സൂക്ഷിക്കേണ്ടതാണ്.
8. പ്രായം കാണക്കാക്കേണ്ട തീയതി ജനുവരി 01 തീയതിയിലാണ്.
വിഭാഗം
സബ്ബ് ജൂനിയര്‍ | 8 വയസ്സ് വരെ |
ജൂനിയര്‍ | 9 മുതല്‍ 13 വരെ |
സീനിയര്‍ | 14 മുതല്‍ 17 വരെ |
സൂപ്പര്‍ സീനിയര്‍ | 18 ഉം അതിനു മുകളിലും |
കായിക മത്സരങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും
ഭിന്നശേഷി വിഭാഗം | മത്സര ഇനം | നമ്പർ | സബ്ബ് ജൂനിയര്‍ | ജൂനിയര്‍ | സീനിയര്‍ | സൂപ്പര്‍ സീനിയര്‍ |
അസ്ഥി സംബന്ധം (അരയ്ക്കു മുകളിൽ) | 50 മീറ്റർ ഓട്ടം | 1 | ✓ | ✓ | ✓ | ✓ |
“ | കിക്കിങ് ദി ബോൾ | 2 | X | ✓ | ✓ | ✓ |
“ | സ്റ്റെഡി ജമ്പ് | 3 | ✓ | X | X | X |
അസ്ഥി സംബന്ധം (അരയ്ക്കു താഴെ) | ഷോട്ട് പുട്ട് (5 കിലോ) | 1 | X | ✓ | ✓ | ✓ |
“ | ടെന്നീസ് ബോൾ ത്രോ | 2 | ✓ | ✓ | ✓ | ✓ |
“ | പാസിംഗ് ദി ബോൾ | 3 | ✓ | X | X | X |
കാഴ്ച പരിമിതി (ഭാഗീകം) | 50 മീറ്റർ ഓട്ടം | 1 | ✓ | ✓ | ✓ | ✓ |
“ | ഷോട്ട് പുട്ട് (5 കിലോ) | 2 | X | ✓ | ✓ | ✓ |
“ | സ്റ്റെഡി ജമ്പ് | 3 | ✓ | X | X | X |
കാഴ്ച പരിമിതി (പൂർണം) | 50 മീറ്റർ നടത്തം വിത്ത് വടി | 1 | ✓ | ✓ | ✓ | ✓ |
“ | ടെന്നീസ് ബോൾ ത്രോ | 2 | ✓ | ✓ | ✓ | ✓ |
ശ്രവണ / സംസാര പരിമിതി | 50 മീറ്റർ ഓട്ടം | 1 | ✓ | ✓ | ✓ | ✓ |
“ | ഷോട്ട് പുട്ട് (5 കിലോ) | 2 | X | ✓ | ✓ | ✓ |
“ | ടെന്നീസ് ബോൾ ത്രോ | 3 | ✓ | X | X | X |
ബുദ്ധിപരമായ പരിമിതി | 50 മീറ്റർ ഓട്ടം | 1 | ✓ | ✓ | ✓ | ✓ |
“ | ചെയർ പ്ളേ | 2 | X | ✓ | ✓ | ✓ |
“ | ടെന്നീസ് ബോൾ ത്രോ | 3 | ✓ | X | X | X |
കലാമത്സര ഇനങ്ങൾ
ഭിന്നശേഷി വിഭാഗം | മത്സര ഇനം | നമ്പർ | സബ്ബ് ജൂനിയര്‍ | ജൂനിയര്‍ | സീനിയര്‍ | സൂപ്പര്‍ സീനിയര്‍ |
അസ്ഥി സംബന്ധം (അരയ്ക്കു മുകളിൽ) | പ്രസംഗം മത്സരം | 1 | ✓ | ✓ | ✓ | ✓ |
“ | ഗാനം | 2 | ✓ | ✓ | ✓ | ✓ |
“ | മിമിക്രി | 3 | ✓ | ✓ | ✓ | ✓ |
കാഴ്ച പരിമിതി | പ്രസംഗം മത്സരം | 1 | ✓ | ✓ | ✓ | ✓ |
“ | ഗാനം | 2 | ✓ | ✓ | ✓ | ✓ |
“ | മിമിക്രി | 3 | ✓ | ✓ | ✓ | ✓ |
ശ്രവണ / സംസാര പരിമിതി | പ്രച്ഛന്ന വേഷം | 1 | ✓ | ✓ | ✓ | ✓ |
“ | ഗ്രൂപ്പ് ഡാൻസ് | 2 | ✓ | ✓ | ✓ | ✓ |
“ | ഡ്രോയിങ് | 3 | ✓ | ✓ | ✓ | ✓ |
ബുദ്ധിപരമായ പരിമിതി | ഗാനം | 1 | ✓ | ✓ | ✓ | ✓ |
“ | പ്രച്ഛന്ന വേഷം | 2 | ✓ | ✓ | ✓ | ✓ |
“ | ഗ്രൂപ്പ് ഡാൻസ് | 3 | ✓ | ✓ | ✓ | ✓ |