ഇനി ഭിന്നശേഷിക്കാർ എന്ന പദം മതി

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള ദേശീയ അവകാശ നിയമത്തിന്റെ ഭാഗമായി ഓഫിസ് രേഖകൾ, ബ്രോഷർ, പദ്ധതികൾ, ആശയവിനിമയം, വെബ്‌സൈറ്റ് തുടങ്ങിയ എല്ലാവിധ മേഖലകളിലും ഭിന്നശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ നിർദ്ദേശിച്ചു.

അംഗപരിമിതർ / Disabled എന്ന വാക്കുകൾ പൂർണ്ണമായി നീക്കം ചെയ്യണം.

ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button