നിപ്മറിൽ പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു

തൃശൂർ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകര എൻ ഐ പി എം ആറിൽ പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.

എൻ ഐ പി എം ആറിന്റെ ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് എംപവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ, കോൺഫറൻസ് ഹാൾ, ക്യാമ്പസിലെ സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കൽ എന്നീ പദ്ധതികളും സാമൂഹ്യസുരക്ഷ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വികസന പദ്ധതികളായ ചൈൽഡ് ഡെവലപ്പ്മെന്റ് ആന്റ് റിസർച്ച് സെന്റർ, സെറിബ്രൽ പാൾസി റിസർച്ച് ആന്റ് റിഹാബിലിറ്റേഷൻ സെന്റർ , ഡാൻസ് ആന്റ് മ്യൂസിക്ക് തീയറ്റർ എന്നിവയുമാണ് സമർപ്പണം നടത്തിയത്.

നിപ്മർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിത്ര പദ്ധതി വിശദീകരണം നടത്തി.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യ നൈസൻ , ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അസ്ഗർ ഷാ, ആളൂർ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക് എന്നിവർ ആശംസകൾ നേർന്നു. ഡോ. ചിത്ര എസ് സ്വാഗതവും എൻ ഐപിഎംആർ എക്സിക്യുട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്രബാബു നന്ദിയും പറഞ്ഞു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button