ഭിന്നശേഷിക്കാരുടെ അവകാശവുമായി ബന്ധപ്പെട്ടു നിലവിൽ വന്നിട്ടുള്ള Rights of Persons with Disabilities Act 2016 സെക്ഷൻ 34 സർക്കാർ സർവീസിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനത്തിൽ കുറയാതെ സംവരണം നൽകണമെന്ന വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതു നടപ്പിലാക്കുന്നതിൻറെ ഭാഗമായി RPWD 1995 പ്രകാരം മൂന്ന് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനായി ഭിന്നശേഷിക്കാർക്ക് വേണ്ടി നാളിതുവരെ കണ്ടെത്തിയ തസ്തികകൾ, നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് അനുയോജ്യമായി കണ്ടെത്തിയവയുടെ പട്ടിക, ടി തസ്തികകൾ നിർവഹിക്കുന്നതിന് ഭിന്നശേഷിക്കാർക്ക് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ എന്നിവ സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
തസ്തികൾ സംബന്ധിച്ച അതാതു ഭിന്നശേഷി വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക