ഭിന്നശേഷി സംവരണം: മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം ഏ​​​കീ​​​കൃ​​​ത​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. 40 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ ക​​​ണ്ടെ​​​ത്തി ന​​​ൽ​​​കി പി​​ന്നീ​​ട് ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു​​വേ​​​ണ്ടി ക​​​ണ്ടെ​​​ത്തു​​​ന്ന പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ അ​​​വ​​​ർ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്നു തോ​​​ന്നി​​​യാ​​​ൽ അ​​​തി​​​നു​​മു​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ ഉ​​​ന്ന​​​ത ത​​​സ്തി​​​ക​​​ക​​​ളി​​​ലും അ​​​വ​​​ർ​​​ക്ക് സം​​​വ​​​ര​​​ണ​​​മു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

2016ലെ ​​​ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ സം​​​ഗ​​​ത​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ചി​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നീ​​​ക്കം.

പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മു​​​ണ്ടാ​​​കും.

പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ മാ​​​റ്റം വ​​​രു​​​ത്താ​​​നും സാ​​​ങ്കേ​​​തി​​​ക​​പു​​​രോ​​​ഗ​​​തി​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​രാ​​​നും മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ൽ ന​​​ട​​​ത്താ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു​​​ള്ള സം​​​വ​​​ര​​​ണ​​​ജോ​​​ലി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നും ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​നും വേ​​​ണ്ടി​​​യാ​​​ണ് പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button