സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത സംവിധായകനായി ഉയർന്ന രാഗേഷ് കൃഷ്ണൻ കുരംബാലയുടെ സിനിമ “കളം@24” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരും ഭിന്നശേഷിക്കാരും തിരുവനന്തപുരം നിള തീയേറ്ററിൽ ഡിസംബർ എട്ടിന് ഉച്ചക്ക് 2.30ന് കാണുവാൻ നേരിട്ടത്തി.
ഭിന്നശേഷിക്കാരൻ ആയ, വിശിഷ്യാ സെറിബ്രൽ പാൾസി ബാധിതനായ രാകേഷ് കൃഷ്ണന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധങ്ങളായ കഴിവുകൾ ഉള്ള ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കളം@24 പ്രദർശനം കാണുന്നതിന് മന്ത്രി എത്തിയത്.
രാഗേഷ് കൃഷ്ണനെ മന്ത്രി മൊമെന്റോ നൽകി അനുമോദിച്ചു. രാഗേഷ് കൃഷ്ണനെയും കളം@24 ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക