പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ് റോ​ഡ്; ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ യാ​ത്ര ദു​രിത​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വി​ധം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ്. പി​ന്നെ​ങ്ങ​നെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ മു​ച്ച​ക്ര​വാ​ഹ​നം പോ​കും. പ​ല​രും ഇ​വി​ടേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക​യാ​ണ്. പൂ​ജ​പ്പു​ര ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ് റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ.

പ​രി​സ​ര​വാ​സി​ക​ളും ജീ​വ​ന​ക്കാ​രും റ​സി​ഡ​ന്‍റ് ഭാ​ര​വാ​ഹി​ക​ളും പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്തു. ടാ​ർ മു​ഴു​വ​നും ഇ​ള​കി മ​ണ്ണും പൊ​ടി​യും നി​റ​ഞ്ഞ്, കു​ണ്ടും കു​ഴി​യു​മാ​യി കാ​ൽ​ന​ട പോ​ലും പ്ര​യാ​സ​മാ​ണ്.

ഓ​ൾ​ഡേ​ജ് ഹോം, ​ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ്, മ​ഹി​ളാ മ​ന്ദി​രം, ഭി​ന്ന​ശേ​ഷി വ​നി​താ മ​ന്ദി​രം, സ്മാ​ർ​ട്ട്‌ അം​ഗ​ൻ​വാ​ടി, ആ​ശ ഭ​വ​ൻ, സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ ഓ​ഫീ​സ് തു​ട​ങ്ങി ഏ​താ​ണ് പ​ത്തോ​ളം ഓ​ഫീ​സ് ഈ ​റോ​ഡി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടേ ത്രീ​വീ​ല​ർ സ്കൂ​ട്ട​റു​ക​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​ട്ടു​ണ്ട്.

കൂ​ടാ​തെ അം​ഗ​ൻ​വാ​ടി​യി​ൽ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം ടൂ​വീ​ല​റി​ൽ വ​രു​ന്ന കു​ട്ടി​ക​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നി​ങ് സെ​ന്‍റ​ർ ഇ​വി​ടെ​യാ​യ​തി​നാ​ൽ പ​രി​ശീ​ല​ന​ത്തി​ന് നി​ര​വ​ധി​പ്പേ​രാ​ണ് ദി​ന​വും കാ​ൽ​ന​ട​യാ​യും അ​ല്ലാ​തെ​യും വ​രു​ന്ന​ത്. ഇ​വ​രെ​ല്ലാം ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം വെ​റു​ത്ത മ​ട്ടാ​ണ്.

റോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഭിന്നശേഷി കൂട്ടായ്‌മ ഭാരവാഹികൾ ആ​വ​ശ്യ​പ്പെ​ട്ടു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button