എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: ജില്ലാതലത്തിൽ പട്ടിക

തിരുവനന്തപുരം: ജില്ലാതല റോസ്റ്റർ തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾ നടത്താൻ സർക്കാർ മാർഗനിർദേശമായി. തസ്തികകൾ കുറവുള്ള വ്യക്തിഗത മാനേജ്മെന്റ് സ്കൂളുകൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടാണിത്. എന്നാൽ, സുപ്രീം കോടതി അംഗീകാരത്തോടെയേ ഇതു നടപ്പാക്കാനാവൂ.

വളരെക്കുറച്ചു തസ്തികകൾ മാത്രമുള്ള മാനേജ്മെന്റുകൾക്ക് ചിലപ്പോൾ മുഴുവൻ ഒഴിവുകളും ഭിന്നശേഷി സംവരണത്തിനു മാറ്റിവയ്ക്കേണ്ടിവരുന്നുവെന്നതാണ് നിലവിലെ പരാതി. പകരം ഓരോ ജില്ലയിലും ഓരോ ഭിന്നശേഷി വിഭാഗത്തിലും (ആകെ 7 വിഭാഗങ്ങൾ) ജില്ലാതല റോസ്റ്റർ തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താനാണു നിർദേശം.

ഓരോ മാനേജ്മെന്റും അവരുമായി ബന്ധപ്പെട്ട റോസ്റ്റർ പട്ടികകൾ പ്രത്യേകം സൂക്ഷിച്ച് തങ്ങൾക്കു കീഴിൽ എത്രത്തോളം സംവരണ നിയമനം നടത്തിയെന്നു നിരീക്ഷിക്കുകയും വേണം. പുതിയ റോസ്റ്റർ സമ്പ്രദായം നടപ്പാക്കണമെങ്കിൽ സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂളുകളും ഇതിന്റെ ഭാഗമാകേണ്ടിവരും.

സുപ്രീം കോടതി വിധിയെത്തുടർന്ന് ഇതുവരെ എയ്ഡഡ് സ്കൂളുകളിലെ 1767 തസ്തികകളിലാണ് ഭിന്നശേഷി നിയമനം നടന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഒഴിഞ്ഞുകിടക്കുന്ന 1673 ഭിന്നശേഷി ഒഴിവുകളുമുണ്ട്.പ്രായോഗിക പ്രശ്നങ്ങൾമുൻനിർത്തി അധ്യാപകതസ്തികയിൽ പരാമവധി 70% വരെ ഭിന്നശേഷിയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നു മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button