ഭിന്നശേഷി നിർണയം: മാനദണ്ഡങ്ങൾ പുതുക്കി

ന്യൂഡൽഹി: ഭിന്നശേഷി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പ് പുതുക്കി. 2024 മാർച്ചിലെ മാർഗനിർദേശങ്ങൾക്കു പകരമാണിത്. ചലനശേഷിക്കുറവ്, കാഴ്ച പരിമിതി, കേൾവിക്കുറവ്, സംസാര-ഭാഷാ വൈകല്യം, പ്രത്യേക പഠനവൈകല്യം, ബൗദ്ധിക വൈകല്യം, ഓട്ടിസം, മാനസികരോഗങ്ങൾ, രക്തസന്ധമായ വൈകല്യങ്ങൾ, വിട്ടുമാറാത്ത നാഡീസന്ധമായ രോഗങ്ങൾ എന്നിവയുടെ വിലയിരുത്തലാണ് പുതുക്കിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • മുതിർന്നവരിൽ 147 സെൻ്റീമീറ്ററിൽ താഴെ ഉയരമെങ്കിൽ ‘ഉയരക്കുറവുള്ളവരായി’ പരിഗണിക്കും.
  • സംസാരവൈകല്യങ്ങളിൽ ഡൈസാർത്രിയ, അപ്രാക്സിയ ഓഫ് സ്പീച്ച് എന്നീ അവസ്ഥകൾ വിലയിരുത്താൻ റജിസ്റ്റർ ചെയ്ത സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വർഷത്തെ സ്ഥിരമായ സ്പീച്ച് തെറപ്പിയുടെ രേഖകൾ ആവശ്യമാണ്.
  • ഓട്ടിസം നിർണയത്തിന് എയിംസ് പരിഷ്കരിച്ച ഇൻക്ലൻ പരിശോധനാരീതി ഉപയോഗിക്കും. ബൗദ്ധിക വൈകല്യത്തിന്റെ തീവ്രതയനുസരിച്ച് 25% മുതൽ 100% വരെ ഭിന്നശേഷി നിശ്ചയിക്കും.
  • ഹീമോഫിലിയ, തലസീമിയ, സിക്കിൾ സെൽ രോഗങ്ങൾ എന്നിവയിലെ നിശ്ചിത ഗുരുതരാവസ്ഥകൾക്ക് ഭിന്നശേഷിയിൽ 40% ബെഞ്ച്മാർക്ക് അനുവദിക്കും.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button