ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം; റിഥം പദ്ധതിക്കു അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാതല ആർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.

സംഗീതം, നൃത്തം, പെർഫോമിങ് ആർട്സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളിൽ കഴിവുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സ്

ഭിന്നശേഷി തെളിയിക്കുന്നതിനായി യൂണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡോ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ അപേക്ഷയും കലാപ്രകടനത്തിന്റെ അഞ്ച് മിനിറ്റിൽ കവിയാത്ത വീഡിയോയും അയയ്ക്കണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നേരിട്ടുള്ള സ്ക്രീനിങ്ങിൽ പങ്കെടുക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സർക്കാർ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ട്രൂപ്പിന്റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും കലാപ്രതിഭകൾക്ക് ലഭ്യമാക്കും.

അപേക്ഷ സമർപ്പിക്കുന്നതിനായി അതാതു ജില്ലാ സാമൂഹ്യനീതി ഓഫീസുമായും സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസുമായും ബന്ധപ്പെടാം. അപേക്ഷകൾ നവംബർ ഏഴിനകം സമർപ്പിക്കണം. അപേക്ഷാഫോം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ www.socialsecuritymission.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓരോ ജില്ലകളിലെയും അപേക്ഷകർ അതാത് ജില്ലകളിൽ തന്നെ അപേക്ഷ നൽകുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഓരോ ജില്ലയിലെയും ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ചുവടെ ചേർക്കുന്നു.

ജില്ലഫോൺ നമ്പർഇമെയിൽ
തിരുവനന്തപുരം7593878153[email protected]
കൊല്ലം7593878154[email protected]
പത്തനംതിട്ട7593878154[email protected]
ഇടുക്കി7593878157[email protected]
കോട്ടയം9645813081[email protected]
ആലപ്പുഴ9447141676[email protected]
എറണാകുളം7593878158[email protected]
തൃശൂർ7593878158[email protected]
പാലക്കാട്‌7593878160[email protected]
വയനാട്7034029300[email protected]
മലപ്പുറം8086363401[email protected]
കോഴിക്കോട്7593878162[email protected]
കണ്ണൂർ9947484143[email protected]
കാസർഗോഡ്7593878166[email protected]
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button