ഓട്ടിസം ബാധിച്ച യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം: ഓട്ടിസം ബാധിതരായ യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കാന്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസബിലിറ്റീസ് റിഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (കേഡര്‍) സൗജന്യ പരിശീലനം നല്‍കുന്നു.

പ്ലസ് ടു യോഗ്യതയുള്ള 18-24 പ്രായക്കാര്‍ക്ക് അപേക്ഷിക്കാം. 10-16 മാസമാണ് കാലാവധി. തുടക്കത്തില്‍ ലൈഫ് സ്‌കില്‍, ആശയവിനിമയം, ഒക്കുപ്പേഷണല്‍ തെറപ്പി തുടങ്ങിയ പരിശീലനം.

തുടര്‍ന്ന് തൊഴില്‍ പരിശീലനവും ശേഷം അപ്രന്റിസ്ഷിപ്പ് അവസരവും ഒരുക്കും.

അപേക്ഷകര്‍ [email protected] എന്ന ഇമെയിലേക്കു ബയോഡേറ്റയും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും ‘എന്റെ സ്വപ്ന ജോലി’ എന്ന വിഷയത്തില്‍ ചെറുകുറിപ്പും അയയ്ക്കണം.

അവസാന തീയതി 2021 ജൂണ്‍ 15. ഫോണ്‍: 9207450001. ശാസ്തമംഗലത്തെ കേഡര്‍ സെന്ററില്‍ ജൂലൈ / ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും.

തിരുവന്തപുരം ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒയും തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങിന്റെ (നിഷ്) ഡയറക്ടറുമായ ജി. വിജയരാഘവന്റെ നേതൃത്വത്തില്‍ 2016 ല്‍ ആരംഭിച്ചതാണു കേഡര്‍.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button